LiveTV

Live

National

ജെ.എൻ.യു അക്രമം: മുഖംമൂടി ധരിച്ച ഗുണ്ടകൾ തീവ്രവാദികൾ തന്നെ - ആദിത്യ താക്കറെ

അക്രമങ്ങൾ കാരണം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗുണ്ടകളെ തീവ്രവാദികൾ എന്ന് വിളിക്കണം, കാരണം അവരും മുഖംമറച്ചാണ് വരുന്നത്.

ജെ.എൻ.യു അക്രമം: മുഖംമൂടി ധരിച്ച ഗുണ്ടകൾ തീവ്രവാദികൾ തന്നെ - ആദിത്യ താക്കറെ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മുഖംമൂടി ധരിച്ചെത്തി വിദ്യാർത്ഥികളെ അക്രമിച്ചവരെ തീവ്രവാദികളെന്ന് വിളിക്കണമെന്ന് മഹാരാഷ്ട്ര ടൂറിസം മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ.

ഇത്തരത്തിലുള്ള അക്രമങ്ങൾ കാരണം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗുണ്ടകളെ തീവ്രവാദികൾ എന്ന് വിളിക്കണം, കാരണം അവരും മുഖംമറച്ചാണ് വരുന്നത്. എത്രയും വേഗം അക്രമികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠനത്തിനായി എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ജെ.എൻ.യു കാമ്പസിൽ കടന്നുകയറിയ ചില മുഖംമൂടി അക്രമികൾ വിദ്യാർത്ഥികളെ ആക്രമിച്ചു. 30-ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം എ.ബി.വി.പിക്കാർ ഇടതുപക്ഷ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുകയാണ്. നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ജെഎൻയു അക്രമത്തെ ശക്തമായി അപലപിക്കുകയും ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
- ആദിത്യ താക്കറെ

വിദ്യാർത്ഥികൾക്കു നേരെ നടന്ന അക്രമത്തെ അപലപിച്ചെങ്കിലും ജെ.എൻ.യു വൈസ് ചാൻസ്ലർ മമിദാല ജഗദീഷ് കുമാർ അക്രമികളുടെ കൂടെയാണ് നിൽക്കുന്നതെന്ന ആരോപണം ശക്തമാണ്. അക്രമങ്ങൾക്കു കാരണം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളാണെന്നും ഇവർ വിന്റർ രജിസ്‌ട്രേഷൻ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ജഗദീഷ് കുമാർ പറഞ്ഞു.