LiveTV

Live

National

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ

2015 ല്‍ എ.എ.പി 67 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. 70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്ന് എ.ബി.പി ന്യൂസിന്റെ സര്‍വെ പറയുന്നു. ബി.ജെ.പിക്ക് എട്ട് സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് 55 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്‍രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്‍രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. 2015 ല്‍ എ.എ.പി 67 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസാകട്ടെ സീറ്റൊന്നും കിട്ടിയില്ല.