LiveTV

Live

National

അ​മി​ത് ഷാ​ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും; ഇന്നു തന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ​

ഡ​ൽ​ഹി ല​ജ്പ​ത് ന​ഗ​റി​ൽ ച​ണ്ഡി​ബ​സാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത് ഷാ​യ്ക്കു നേ​രെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്

അ​മി​ത് ഷാ​ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും; ഇന്നു തന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ​

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണം ന​ട​ത്താ​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും. സൂ​ര്യ, ഹ​ർ​മി​യ എ​ന്നീ അ​ഭി​ഭാ​ഷ​ക​ യു​വ​തി​ക​ളാ​ണു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ഇ​തി​ൽ സൂ​ര്യ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​ണ്. അ​തേ​സ​മ​യം, ഗോ​ബാ​ക്ക് വി​ളി​ച്ച​തി​നു പി​ന്നാ​ലെ ഇ​വ​രെ ഫ്ളാ​റ്റു​ട​മ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ത​ന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് യു​വ​തി​ക​ളോ​ടു ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി​ക​ൾ​ക്കെ​തി​രെ പ്രാ​ദേ​ശി​ക​മാ​യി വ​ലി​യ ജ​ന​വി​കാ​ര​മു​ണ്ടെ​ന്നും, അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഡ​ൽ​ഹി ല​ജ്പ​ത് ന​ഗ​റി​ൽ ച​ണ്ഡി​ബ​സാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത് ഷാ​യ്ക്കു നേ​രെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.