LiveTV

Live

National

രാഹുലും പ്രിയങ്കയും കലാപത്തിനു പ്രേരിപ്പിക്കുകയാണെന്ന് അമിത് ഷാ

പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്

രാഹുലും പ്രിയങ്കയും കലാപത്തിനു പ്രേരിപ്പിക്കുകയാണെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആളിക്കത്തിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുലും പ്രിയങ്കയും ചെയ്തതെന്ന് ഷാ ആരോപിച്ചു. എല്ലാ നല്ല കാര്യങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. 'പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്. പൗരത്വം നഷ്ടമാവില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം പൗരത്വ നിയമ ഭേദഗതിയില്‍ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ല'.- ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ബി.ജെ.പി.സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ഷാ പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ പാകിസ്താനിലെ നങ്കണ സാഹേബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണങ്ങളും കാണണമെന്ന് അമിത് ഷാ പറഞ്ഞു.