LiveTV

Live

National

ഇന്ത്യയെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായി യു.എന്‍ പ്രഖ്യാപിക്കണമെന്ന് സ്വാമി നിശ്ചലാനന്ദ സരത്വതി

സി‌.എ‌.എ നടപ്പാക്കുന്നതിനുമുമ്പ് ശരിയായ കൂടിയാലോചനകളും ചർച്ചകളും അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അക്രമവും അശാന്തിയും ഒഴിവാക്കാമായിരുന്നുവെന്നും നിശ്ചലാനന്ദ സരസ്വതി കൂട്ടിച്ചേർത്തു

ഇന്ത്യയെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായി യു.എന്‍ പ്രഖ്യാപിക്കണമെന്ന് സ്വാമി നിശ്ചലാനന്ദ സരത്വതി

പൗരത്വ ഭേദഗതി നിയമത്തിനും (സി.‌എ‌.എ) എൻ‌.ആർ‌.സിക്കുമെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമായി പുരി ഗോവര്‍ധന്‍ ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചലാനന്ദ സരസ്വതി. ലോകത്തെ മൊത്തം 204 രാജ്യങ്ങളിൽ പലതും മുസ്‌ലിം, ക്രിസ്ത്യൻ രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്ന് നിശ്ചലാനന്ദ സരത്വതി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ധാരാളം ഹിന്ദുക്കൾ താമസിക്കുന്നുണ്ടെങ്കിലും ഇവിടെ പ്രത്യേക ഹിന്ദു രാജ്യങ്ങളൊന്നുമില്ല. ഐക്യരാഷ്ട്രസഭ ഇക്കാര്യം പരിഗണിച്ച് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളെ ഹിന്ദു രാഷ്ട്രങ്ങളായി പ്രഖ്യാപിക്കുകയും മറ്റ് രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിശ്ചലാനന്ദ സരസ്വതി ആവശ്യപ്പെട്ടു. സി‌.എ‌.എ നടപ്പാക്കുന്നതിനുമുമ്പ് ശരിയായ കൂടിയാലോചനകളും ചർച്ചകളും അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അക്രമവും അശാന്തിയും ഒഴിവാക്കാമായിരുന്നുവെന്നും നിശ്ചലാനന്ദ സരസ്വതി കൂട്ടിച്ചേർത്തു.