LiveTV

Live

National

ബിഹാറിൽ ദേശീയ ജനസംഖ്യ പട്ടിക സർവേ മെയ്​ 15ന് ആരംഭിക്കുമെന്ന് സുശീൽകുമാർ മോദി

എൻ.പി.ആർ നടപടികൾ തുടങ്ങുന്നതിനെ കുറിച്ച്​ തനിക്ക്​ യാതൊരു വിവരവുമില്ലെന്നും​ നിതീഷ്​ കുമാറാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം​ പറഞ്ഞു

ബിഹാറിൽ ദേശീയ ജനസംഖ്യ പട്ടിക സർവേ മെയ്​ 15ന് ആരംഭിക്കുമെന്ന് സുശീൽകുമാർ മോദി

ബിഹാറിൽ എൻ.പി.ആർ (ദേശീയ ജനസംഖ്യ പട്ടിക) സർവേ മെയ്​ 15 മുതൽ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി. 2020 ഏപ്രിൽ ഒന്ന്​ മുതൽ സെപ്​റ്റംബർ 30 വരെയുള്ള തീയതിക്കിടയിൽ രാജ്യത്ത്​ എൻ.പി.ആർ നടപടികൾ പൂർത്തിയാക്കും. ബിഹാറിൽ ​ മെയ്​ 15നും 28നും ഇടയിലായിരിക്കുമെന്ന്​ സുശീൽ കുമാർ മോദി വ്യക്​തമാക്കി.

എന്നാല്‍ സുശീൽ കുമാർ മോദിയുടെ പ്രസ്​താവനക്കെതിരെ ജെ.ഡി.യുവി​​ന്റെ മുതിർന്ന നേതാവ്​ ശ്യാം രാജക്​ രംഗത്തെത്തി. എൻ.പി.ആർ നടപടികൾ തുടങ്ങുന്നതിനെ കുറിച്ച്​ തനിക്ക്​ യാതൊരു വിവരവുമില്ലെന്നും​ നിതീഷ്​ കുമാറാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം​ പറഞ്ഞു. സുശീൽ കുമാർ മോദി വ്യക്​തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.