മരിച്ചു വീഴുന്ന കൈക്കുഞ്ഞുങ്ങള്‍; കണ്ണടച്ച് ബി.ജെ.പി സര്‍ക്കാര്‍
ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണത്തിനും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല

രാജസ്ഥാനിലെ കോട്ടക്കു പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം. വിവിധ ആശുപത്രികളിലായി 134 കുട്ടികളാണ് ഇതിനോടകം മരിച്ചത്. ആശുപത്രി സന്ദര്‍ശിച്ച ഉന്നത തല സംഘം ഉടന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പേഷകാഹാര കുറവും മാസം തികയാതെയുള്ള പ്രസവവുമാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായതെന്നാമാണ് പ്രാഥമിക വിലയിരുത്തല്‍. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85ഉം രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ 111ഉം കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹര വിതരണവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് പൂര്‍ണ പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന കണക്കുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണത്തിനും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കോട്ടയിലെ ശിശുമരണങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. അത്കൊണ്ടു തന്നെ ഇത് വിവാദമാകാതിരിക്കാന്‍ വിഷയം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.