LiveTV

Live

National

പൗരത്വ ഭേദഗതിനിയമ കാംപെയിനിലേക്ക് മിസ് കോള്‍ അടിപ്പിക്കാന്‍ ബി.ജെ.പിയുടെ ടോള്‍ഫ്രീ ‘നമ്പര്‍’

ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു, ആപത്തില്‍പെട്ടിരിക്കുന്നു ഒന്ന് വിളിക്കൂ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പിയുടെ ടോള്‍ ഫ്രീ നമ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

പൗരത്വ ഭേദഗതിനിയമ കാംപെയിനിലേക്ക് മിസ് കോള്‍ അടിപ്പിക്കാന്‍ ബി.ജെ.പിയുടെ ടോള്‍ഫ്രീ ‘നമ്പര്‍’

ബി.ജെ.പിയുടെ പൌരത്വ ഭേദഗതി നിയമ കാംപെയിനിലേക്ക് മിസ് കോള്‍ അടിപ്പിക്കാന്‍ വ്യാജ പ്രചാരണങ്ങള്‍. ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു, ആപത്തില്‍പെട്ടിരിക്കുന്നു ഒന്ന് വിളിക്കൂ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പിയുടെ ടോള്‍ ഫ്രീ നമ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൌരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നെങ്കില്‍ മിസ്കോള്‍ നല്‍കൂ എന്നായിരുന്നു ബി.ജെ.പി കാംപെയിന്‍. നിയമം സംബന്ധിച്ച തെറ്റിധാരണ മാറാനും സംശയ ദൂരികരണത്തിനുമാണ് കാംപെയിന്‍ എന്നായിരുന്നു ബി.ജെ.പി വിശദീകരണം. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നത്.

ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു,ആപത്തില്‍പെട്ടിരിക്കുന്നു,സ്വീറ്റ് ഹാര്‍ട്ട് തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പമാണ് ടോള്‍ ഫ്രീ നമ്പര്‍ പ്രചരിക്കുന്നത്. റഫാല്‍ വിവരങ്ങള്‍ ലഭിക്കാന്‍, നെറ്റ്ഫ്ലിക്സ് ആറു മാസത്തേക്ക് സൌജന്യമായി നേടാന്‍‍, തൊഴിലവസരങ്ങള്‍ അറിയാന്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങളും ടോള്‍ ഫ്രീ നമ്പറിനൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മിസ് കോളുകള്‍ ലഭിച്ചാല്‍ പൌരത്വ നിയമത്തെ പിന്തുണക്കുന്നവരാക്കാനും പിന്തുണക്കുന്നവരുടെ എണ്ണം ഉയര്‍ത്താമുള്ള തന്ത്രമാണിതെന്ന വിമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം ട്രോളുകളായും ഇറങ്ങിയിട്ടുണ്ട്.