LiveTV

Live

National

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികള്‍

ഒരു വീടിന്റെ മൂന്നാം നിലയില്‍നിന്ന് പ്രതിഷേധിച്ച ഇവര്‍ 'ഷെയിം' എന്നെഴുതിയ ബാനര്‍ തൂക്കുകയും ചെയ്തു

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികള്‍

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് ജനസമ്പര്‍ക്ക പരിപാടി നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ പ്രതിഷേധം. ഡല്‍ഹി ലജ്പത് നഗറില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയപ്പോഴാണ് രണ്ട് യുവതികള്‍ അമിത് ഷായ്ക്കുനേരെ ഗോ ബാക്ക് വിളിച്ചു. ഒരു വീടിന്റെ മൂന്നാം നിലയില്‍നിന്ന് പ്രതിഷേധിച്ച ഇവര്‍ 'ഷെയിം' എന്നെഴുതിയ ബാനര്‍ തൂക്കുകയും ചെയ്തു. അപ്രതീക്ഷിത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ യുവതികളും പ്രദേശത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതികള്‍ തൂക്കിയ ബാനര്‍ ബി.ജെപി പ്രവര്‍ത്തകര്‍ നീക്കുകയും ചെയ്തു.

പ്രതിഷേധം അവസാനിച്ചതോടെ അമിത് ഷാ ഗൃഹസന്ദര്‍ശനം തുടര്‍ന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി. ബി.ജെ.പി കേരളത്തില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്കിടെ സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ പൗരത്വ നിയമ ഭേദഗതിയിലുള്ള അതൃപ്തി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ നേരിട്ട് അറിയിച്ചിരുന്നു.