LiveTV

Live

National

നിലവിളികളടങ്ങാത്ത തടങ്കല്‍‌ പാളയങ്ങള്‍

29 പേരാണ് മൂന്ന് വര്‍ഷത്തിനിടെ തടങ്കല്‍ പാളയങ്ങളില്‍ മരണപ്പെട്ടത്

നിലവിളികളടങ്ങാത്ത തടങ്കല്‍‌ പാളയങ്ങള്‍

അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടത് . നരേഷ് കൊച്ച് എന്ന 55 കാരനാണ് മരിച്ചത്. മസ്തിഷകാഘാധത്തെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അസം ഗേല്‍പാറയിലെ തടങ്കല്‍ പാളയത്തില്‍ മരിക്കുന്ന 29മത്തെ ആളാണ് നരേഷ് കൊച്ച്. ദിവസവേദനക്കാരനായ നരേഷ് ബംഗ്ലാദേശില്‍ നിന്നാണ് മേഘാലയിലെ ടിനികുനിയ ഗ്രാത്തിലേക്ക് കുടിയേറുന്നത്.

2018 വരെ മുടങ്ങാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ 35 വര്‍ഷമായി ഇവിടെ ജീവിച്ചു. തുടർച്ചയായ നാലു ഹിയറിംഗുകൾക്ക് ഹാജരാകാതിരുന്നതിനെത്തുടർന്ന് 2018 ൽ ഒരു ഫോറിന്‍ ട്രൈബ്യൂണൽ അദ്ദേഹത്തെ വിദേശിയായി പ്രഖ്യാപിച്ചത്. മേഘാലയയിലെ ആദിവാസി വിഭാഗമായ രാജ്ബോൺഷിസ് സമുദായത്തിൽ പെട്ടയാളാണ് നരേഷ് കോച്ച്. 2016 മുതൽ 2019 ഒക്ടോബർ 13 വരെ 28 തടവുകാർ തടങ്കൽ കേന്ദ്രങ്ങളിലോ സംസ്ഥാനത്തെ ആശുപത്രികളിലോ മരിച്ചുവെന്ന് സർക്കാർ കണക്കുകള്‍ തന്നെ പറയുന്നു.

2019 നവംബർ 22 വരെ 988 വിദേശികളെ അസമിലെ ആറു വ്യത്യസ്ത തടങ്കൽ കേന്ദ്രങ്ങളിലായി പാർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തന്നെ കഴിഞ്ഞ നവംബറിൽ രാജ്യസഭയിൽ പറഞ്ഞു. 2019 ഓഗസ്റ്റ് 31 പുതുക്കി പ്രസിദ്ധീകരിച്ച ദേശീയ പൌരത്വ റജിസ്റ്റര്‍ പ്രകാരം 1.9 ദശലക്ഷം ആളുകള്‍ റജിസ്റ്ററിന് പുറത്താക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ ആറു തടങ്കല്‍ പാളയങ്ങളാണ് അസമിലുള്ളത്. ഫോറിന്‍ ട്രൈബൂണലുകള്‍ വിദേശികളാണെന്ന് കണ്ട് നാടുകടത്താന്‍ വിധിക്കുന്ന ആളുകളെ താത്ക്കാലികമായി പാര്‍പ്പിക്കാനാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അയക്കപ്പെടുന്ന ആളുകള്‍ തങ്ങളുടെ ഇന്ത്യന്‍ പൌരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജ്യമില്ലാത്തവരായി മാറും.