LiveTV

Live

National

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി

​ചന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ഭീം ​ആ​ര്‍​മി മേ​ധാ​വി ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണെന്ന് എ​.ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. എ​തി​ര്‍​​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ആ​സാ​ദി​നെ തീ​ഹാ​ര്‍ ജ​യി​ലി​ല്‍ അ​ട​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു കാ​ര​ണ​വും കൂ​ടാ​തെ​ ജ​യി​ലി​ല്‍ അ​ട​ച്ച ആ​സാ​ദി​നെതിരെ മ​നു​ഷ്യ​ത്വം പോ​ലും പ്ര​ക​ട​മാ​കാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണെ​ന്നും പ്രി​യ​ങ്ക കൂട്ടിച്ചേർത്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡി​സം​ബ​ർ 21നാ​ണ് ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡോ​ക്ട​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.