LiveTV

Live

National

യുപി സംഘര്‍ഷം; പൊലീസിന്റെത് ആസൂത്രിതമായ ഗൂഢാലോചനയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

യു.പി.എസ്.എസിക്ക് തയാറെടുക്കുന്നതിനിടയില്‍ പനി ബാധിച്ചതു മൂലമാണ് മുഹമ്മദ് സുലൈമാന്‍ ഡല്‍ഹിയയില്‍ നിന്നും ബിജ്‌നൂറിനു സമീപം നെട്ടോറിലെ വസതിയിലേക്ക് മടങ്ങിയെത്തിയത്

യുപി സംഘര്‍ഷം; പൊലീസിന്റെത് ആസൂത്രിതമായ ഗൂഢാലോചനയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൗരത്വ ദേഭഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിലേത് പോലിസിന്റെ ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതിഷേധ പ്രകടനങ്ങളൊന്നും നടക്കാതിരുന്ന ബിജ്‌നൂരില്‍ പോലിസ് വെടിവെച്ചു കൊലപ്പെടുത്തിയ രണ്ടു യുവാക്കളും ഒറ്റപ്പെട്ട ഇരകളായിരുന്നു. പനി ബാധിച്ച് ക്ഷണീതനായ മുഹമ്മദ് സുലൈമാനെയും കുഞ്ഞിന് പാല്‍ വാങ്ങാനായി വീട്ടില്‍ നിന്നും പുറത്തേക്കു പോയ അനസിനെയും പോലിസ് ആളും തരവും നോക്കി വെടിവെച്ചു വീഴ്ത്തിയെന്നാണ് സാഹചര്യ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്.

യു.പി.എസ്.എസിക്ക് തയാറെടുക്കുന്നതിനിടയില്‍ പനി ബാധിച്ചതു മൂലമാണ് മുഹമ്മദ് സുലൈമാന്‍ ഡല്‍ഹിയയില്‍ നിന്നും ബിജ്‌നൂറിനു സമീപം നെട്ടോറിലെ വസതിയിലേക്ക് മടങ്ങിയെത്തിയത്. പൗരത്വ നിയമത്തിനെതിരെ ആ ആഴ്ചയില്‍ പ്രകടനങ്ങള്‍ നടത്തേണ്ടതില്ലെന്ന് മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ബിജ്‌നൂറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കലാപമുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിറതോക്കുകളുമായി മസ്ജിദുകള്‍ക്കു പുറത്ത് പോലിസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മുന്‍വിധിയെ തുടര്‍ന്നാണ് ജുമുഅ നമസ്‌കാരത്തിനു ശേഷം ഒറ്റക്കു നടന്നു വരികയായിരുന്ന സുലൈമാനെ പോലിസുകാര്‍ പിടികൂടി മസ്ജിദിനു സമീപത്തുള്ള ഇടനാഴിയില്‍ കൊണ്ടുപോയി ഷര്‍ട്ട് ഊരിമാറ്റിയതിനു ശേഷം നെഞ്ചില്‍ വെടിവെച്ചു കൊന്നത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് പാല്‍വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് മുഹമ്മദ് അനസ് പോലിസിന്റെ പിടയിലകപ്പെട്ടത്. അനസിന്റെ കണ്ണിലാണ് പോലിസ് വെടിവെച്ചത്. മൃതദേഹം കബര്‍സ്ഥാനില്‍ എത്തിച്ച പോലിസ് കുഴിയെടുത്ത് അടക്കാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മൃതദേഹം കുളിപ്പിക്കുകയും നമസ്‌കരിക്കുകയും ഒക്കെ വേണം. അതിന് ഉത്തരവില്ല എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്.