LiveTV

Live

National

സൂര്യന്‍ ‘ഓം’ ജപിക്കുന്നു... നാസയുടെ പേരില്‍ വ്യാജ വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി

ഇതുപോലൊന്നാണ് നാസയുടെ പേരില്‍ പോണ്ടിച്ചേരി ലഫ്. ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

സൂര്യന്‍ ‘ഓം’ ജപിക്കുന്നു... നാസയുടെ പേരില്‍ വ്യാജ വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി

നവമാധ്യമങ്ങള്‍ സജീവമായതോടെ ഓരോ ദിവസവും ലോകത്തൊട്ടാകെ ആയിരക്കണക്കിന് വ്യാജ വാര്‍ത്തകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. പല പ്രമുഖരും ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന വ്യാജ വാര്‍ത്തകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാറുമുണ്ട്. ആധികാരികത അന്വേഷിക്കാതെ ഇത്തരത്തില്‍ പങ്കുവെക്കുന്ന വ്യാജ വാര്‍ത്തകള്‍ വൈറലാകുന്നതോടെ വിമര്‍ശനങ്ങളും ഉയരും. ഒടുവില്‍ അത്തരം പോസ്റ്റുകള്‍ ഈ പ്രമുഖര്‍ മുക്കുകയും ചെയ്യും.

ഇതുപോലൊന്നാണ് നാസയുടെ പേരില്‍ പോണ്ടിച്ചേരി ലഫ്. ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. സൂര്യന്‍ 'ഓം' ജപിക്കുന്നുവെന്ന വീഡിയോയാണ് കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 'നാസ റെക്കോര്‍ഡ് ചെയ്ത സൂര്യന്റെ ശബ്ദം. സൂര്യന്‍ 'ഓം' ജപിക്കുന്നു'വെന്നാണ് കിരണ്‍ ബേദി പങ്കുവെച്ച വീഡിയോ അവകാശപ്പെടുന്നത്. മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത ഈ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തതാണെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. ഏതായാലും കിരണ്‍ ബേദിയുടെ ഈ വ്യാജ വീഡിയോ പ്രചരണത്തിനെതിരെ ട്രോളുകളുടെ പെരുമഴയാണ് നവമാധ്യമങ്ങളില്‍.

പൊട്ടിച്ചിരിപ്പിക്കുന്നതാണ് ഭൂരിഭാഗം ട്രോളുകളും. പക്ഷേ കിരണ്‍ ബേദിയെ വിശ്വസിച്ച് ഈ വീഡിയോ റീട്വീറ്റ് ചെയ്തത് കുറച്ചൊന്നും ആളുകളല്ല. അതില്‍ പല പ്രമുഖരും ഉള്‍പ്പെടും.