LiveTV

Live

National

പ്രശ്നം ഗുരുതരം, ആസാദിന് ചികിത്സ നിഷേധിക്കുന്നതായും എയിംസ് ഡോക്ടര്‍

ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖമുള്ളതിനാല്‍ ഇടക്കിടെ രക്തം മാറ്റേണ്ടതുണ്ട്

പ്രശ്നം ഗുരുതരം, ആസാദിന് ചികിത്സ നിഷേധിക്കുന്നതായും എയിംസ് ഡോക്ടര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ തുടരുന്ന ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ഗുരുതര ആരോഗ്യപ്രശ്നമുള്ളതായി റിപ്പോര്‍ട്ട്. ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖമുള്ളതിനാല്‍ ഇടക്കിടെ രക്തം മാറ്റേണ്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് എയിംസില്‍ ചികിത്സ തേടുന്നുണ്ടെന്നും അറിയിച്ച ഡോക്ടർ ഹർജീത് സിങ് ഭാട്ടിയ, രോഗം സംബന്ധിച്ച കുറിപ്പും ട്വീറ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കഴിഞ്ഞ ആഴ്ചകളില്‍ പരിശോധനകള്‍ നടത്തിയിട്ടില്ല.

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിഹാര്‍ ജയിലിലെ പൊലീസ് അധികാരികളോട് പറഞ്ഞിരുന്നതായും, എന്നാല്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ ആരോപിച്ചു.

പ്രശ്നം ഗുരുതരം, ആസാദിന് ചികിത്സ നിഷേധിക്കുന്നതായും എയിംസ് ഡോക്ടര്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പിടികൂടുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആസാദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹെെകോടതി തള്ളുകയായിരുന്നു.

ചികിത്സ നിഷേധിക്കുന്നത് മൌലികാവകാശ ലംഘനമാണ്. വിഷയത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ പ്രശ്നം ഗുരുതരമായിരിക്കുമെന്നും ഭാട്ടിയ ആഭ്യന്തരമന്ത്രിയോടും പൊലീസ് ഉദ്യോഗസ്ഥരോടു അഭ്യര്‍ഥിച്ചു. അതിനിടെ ചന്ദ്രശേഖര്‍ ആസാദിന് ഉടന്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റര്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ‘ആസാദി ഫോര്‍ ആസാദ്’ എന്ന പേരിലാണ് കാമ്പയിന്‍.