LiveTV

Live

National

യു.പിയില്‍ മുന്‍മന്ത്രിക്കും രക്ഷയില്ല; കാറുകള്‍ കത്തിച്ചവര്‍ക്കെതിരെ മുന്‍ ആഭ്യന്തരമന്ത്രി നല്‍കിയ പരാതിയും സ്വീകരിച്ചില്ല

പൊലീസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ അടിച്ചോടിച്ച മീനാക്ഷി ചൗക്കിനു സമീപമാണ് സയ്യിദ് സമാന്റെ സ്വകാര്യ ഗാരേജ് ഉണ്ടായിരുന്നത്

 യു.പിയില്‍ മുന്‍മന്ത്രിക്കും രക്ഷയില്ല;  കാറുകള്‍ കത്തിച്ചവര്‍ക്കെതിരെ മുന്‍ ആഭ്യന്തരമന്ത്രി നല്‍കിയ പരാതിയും സ്വീകരിച്ചില്ല

ഉത്തര്‍ പ്രദേശിലെ മുന്‍ ആഭ്യന്തര മന്ത്രിക്കും യോഗി രാജില്‍ രക്ഷയില്ല. ഗ്യാരേജ് ആക്രമിച്ച് കാറുകള്‍ കത്തിച്ചവര്‍ക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ എം.പിയുമായ സയ്യിദ് സമാന്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് തയാറായില്ല. അക്രമികളുടെ വിശദാംശങ്ങള്‍ സഹിതം നല്‍കിയ പരാതിയാണ് തള്ളിയത്.

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം
Also Read

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം

പൊലീസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ അടിച്ചോടിച്ച മീനാക്ഷി ചൗക്കിനു സമീപമാണ് സയ്യിദ് സമാന്റെ സ്വകാര്യ ഗാരേജ് ഉണ്ടായിരുന്നത്. ഇതിനകത്തു കയറിയ അക്രമികള്‍ സമാന്റെതുള്‍പ്പടെ അഞ്ച് വാഹനങ്ങള്‍ക്കു തീ കൊടുത്തതിനു ശേഷം അദ്ദേഹത്തിന്റെ ലായത്തിനു പുറത്തു കെട്ടിയ ഒരു കുതിരയെ ചുട്ടു കൊല്ലാനും ശ്രമിച്ചു. കാലിലേറ്റ ചെറിയ പരിക്കുകളോടെ കുതിര രക്ഷപ്പെട്ടെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

ജില്ലാ ഭരണകൂടവും പൊലീസും ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും യഥാര്‍ഥ അക്രമികളെയല്ല അവര്‍ ജയിലില്‍ അടക്കുന്നതെന്നും സമാന്‍ കുറ്റപ്പെടുത്തി. നഗരത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്രമന്ത്രിക്ക് ഈ സംഭവങ്ങളില്‍ വ്യക്തമായ പങ്കുണ്ട്.