LiveTV

Live

National

പ്രജ്ഞ ഒരു സന്യാസിനിയല്ല; വായ തുറന്നാല്‍ വിഷം തുപ്പുന്നവള്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഭൂപേഷ് പിന്തുണക്കുകയും ചെയ്തു. 

പ്രജ്ഞ ഒരു സന്യാസിനിയല്ല; വായ തുറന്നാല്‍ വിഷം തുപ്പുന്നവള്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ബി.ജെ.പിയുടെ ഭോപ്പാൽ എം.പി പ്രജ്ഞാ സിങ് താക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ''പ്രജ്ഞാ താക്കൂറിനെ ഞാനൊരു സന്യാസിനിയായി കണക്കാക്കുന്നില്ല. വായ തുറക്കുമ്പോഴെല്ലാം വിഷം തുപ്പുകയാണ് അവര്‍. ഇത് ഒരു യഥാർഥ സന്യാസിയുടെ സ്വഭാവമല്ല.'' ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

പ്രജ്ഞ ഒരു സന്യാസിനിയല്ല; വായ തുറന്നാല്‍ വിഷം തുപ്പുന്നവള്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഭൂപേഷ് പിന്തുണക്കുകയും ചെയ്തു. ''യോഗി ആദിത്യനാഥ് കാവിയാണ് ധരിച്ചിരിക്കുന്നതെങ്കിലും ഭൗതികതാല്‍പര്യങ്ങള്‍ ത്യജിച്ചിട്ടില്ല. പകരം അദ്ദേഹം തന്റെ കസേരയില്‍ അമര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ കാവി ധരിക്കുന്ന യഥാർഥ സന്യാസിമാര്‍ ഭൗതിക താല്‍പര്യങ്ങള്‍ ത്യജിക്കുകയും പരിത്യാഗത്തിന്റെ അടയാളവുമാണ്. ഇന്ന് ഉത്തർപ്രദേശിൽ ജാതി വിഭജനം കാണാം. അവരെ പ്രോത്സാഹിപ്പിക്കുന്നത് യോഗി ആദിത്യനാഥാണ്.'' ഭൂപേഷ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിതന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ബാഗേലിന്റെ പ്രസ്താവന.