LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം ശക്തം; ജാമിഅ വിദ്യാര്‍ഥികളുടെ റിലേ നിരാഹാര സമരം തുടരുന്നു

നിലവില്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ചേര്‍ന്നാണ് പ്രതിഷേധം തുടരുന്നത്. അഭിനേതാക്കളായ സ്വര ഭാസ്കറും സീഷാന്‍ അയൂബും ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം ശക്തം; ജാമിഅ വിദ്യാര്‍ഥികളുടെ റിലേ നിരാഹാര സമരം തുടരുന്നു

പൌരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാക്കി ജാമിഅ വിദ്യാര്‍ത്ഥികള്‍. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലേ നിരാഹാരം ആരംഭിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ചേര്‍ന്നാണ് പ്രതിഷേധം തുടരുന്നത്. അഭിനേതാക്കളായ സ്വര ഭാസ്കറും സീഷാന്‍ അയൂബും ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇന്ന് നടന്‍ പ്രകാശ് രാജും എത്തിയേക്കും.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ തമിഴ്നാട്ടിൽ പൊലീസ് നടപടി തുടരുന്നു. തമിഴ് സാംസ്കാരിക പ്രവർത്തകൻ നെല്ലൈ കണ്ണനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ വിവാദ പരാമർശത്തിലാണ് നടപടി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമാണ് കണ്ണന്റെ പ്രസംഗം എന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ നൽകിയ കേസിലാണ് നടപടി. കഴിഞ്ഞ ദിവസം ചെന്നൈ ബസന്ത് നഗറിൽ കോലമെഴുതി പ്രതിഷേധിച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.