LiveTV

Live

National

അമിത് ഷാ ബംഗാളി പഠിക്കുകയാണ്... എന്തിനാണെന്നോ...

തന്നെ ബംഗാളി പഠിപ്പിക്കാനായി അമിത് ഷാ ഒരു അധ്യാപകനെയും നിയോഗിച്ചു കഴിഞ്ഞു.   

അമിത് ഷാ ബംഗാളി പഠിക്കുകയാണ്... എന്തിനാണെന്നോ...

ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയെന്നോണം വോട്ടെടുപ്പിന് തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി ഭാഷ ഒരു തടസമാകാതിരിക്കാൻ ബംഗാളി പഠിക്കുകയാണ് അമിത് ഷാ. പൊതുജനങ്ങളുമായി സംവദിക്കുമ്പോള്‍ ഭാഷ ബംഗാളിയായിരിക്കണം എന്ന് ഷായ്ക്ക് നിര്‍ബന്ധമുണ്ട്. തന്റെ പ്രചാരണ വേളയിൽ പ്രസംഗം ബംഗാളിയില്‍ നടത്താനാണ് ഷാ പദ്ധതിയിടുന്നത്. തന്നെ ബംഗാളി പഠിപ്പിക്കാനായി അമിത് ഷാ ഒരു അധ്യാപകനെയും നിയോഗിച്ചു കഴിഞ്ഞു.

തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അമ്മ, മാതൃരാജ്യവും ജനങ്ങളും എന്ന മുദ്രാവാക്യം അവതരിപ്പിച്ചിരുന്നു. അടുത്തിടെ നടത്തിയ പ്രസംഗങ്ങളിൽ ബംഗാളി പെരുമയെ കുറിച്ച് അവർ ശക്തമായാണ് സംസാരിച്ചത്. അമിത് ഷായെ പുറംനാട്ടുകാരൻ എന്നും അവർ വിശേഷിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണെന്ന് കരുതപ്പെടുന്ന അമിത് ഷാ ഓരോ തിരഞ്ഞെടുപ്പിനും വ്യത്യസ്ത തന്ത്രങ്ങളാണ് മെനയുക. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പരാജയപ്പെട്ടതിന് ശേഷം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തന്റെ തന്ത്രങ്ങളുടെ കരുത്ത് തെളിയിക്കാനാണ് അമിത് ഷായുടെ പടപുറപ്പാട്. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാളിലെ പാർട്ടി പ്രവർത്തകരുമായി മികച്ച ബന്ധം പുലർത്തുന്നതിനും ജനങ്ങളുമായി നേരിട്ട് അവരുടെ മൊഴിയില്‍ സംസാരിക്കുന്നതുമാണ് അമിത് ഷാ ബംഗാളി പഠിക്കാന്‍ തുടങ്ങിയിരിക്കുന്നത്.