LiveTV

Live

National

കൈയില്‍ തോക്ക് പിടിപ്പിച്ച് വീഡിയോ എടുത്തു, വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങി; യു.പി പൊലീസിന്റെ ചെയ്തികള്‍ ഇങ്ങനെ

ഹാജി ഹാമിദ് ഹുസൈന്റെ രണ്ടാമത്തെ മകനായ സാജിദിന് തുണിയില്‍ പൊതിഞ്ഞ് തോക്ക് നല്‍കുകയും പൊലീസ് തന്നെ അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു

കൈയില്‍ തോക്ക് പിടിപ്പിച്ച് വീഡിയോ എടുത്തു, വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങി; യു.പി പൊലീസിന്റെ ചെയ്തികള്‍ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ പൌരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ പൊലീസ് നടത്തുന്ന നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് യു.പി പൊലീസ് പണക്കാരായ മുസ്‍ലിം വീടുകള്‍ കേന്ദ്രീകരിച്ച് നരനായാട്ട് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം മിഡിയവണ്ണിനോട് പറഞ്ഞു.

പൗരത്വ സമരവുമായി ഒരു ബന്ധവുമില്ലാത്ത ഹാജി ഹാമിദ് ഹുസൈന്‍റെ കുടുംബമാണ് ക്രൂരമര്‍ദനത്തിനിരയായത്. ഇദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ച രണ്ട് പേരമക്കളെ പൊലീസ് ക്രൂരമായി അക്രമിച്ചു. ഈ നരനായാട്ട് പുറത്തുപറയാതിരിക്കാന്‍ ഹാജി ഹാമിദ് ഹുസൈന്റെ രണ്ടാമത്തെ മകനായ സാജിദിന് തുണിയില്‍ പൊതിഞ്ഞ് തോക്ക് നല്‍കുകയും പൊലീസ് തന്നെ അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് കുടുംബം വിശദീകരിക്കുന്നു.

കൂടാതെ സാജിദിനെ കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടീപ്പിച്ച് വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഹാമിദ് ഹുസൈന്റെ ആദ്യത്തെ മകനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുപിയില്‍ പൌരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ് നടന്നത് കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ആരോപണം
Also Read

യുപിയില്‍ പൌരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ് നടന്നത് കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ആരോപണം

വീട്ടില്‍ പൊലീസാണ് കയറിയതെന്ന് പറഞ്ഞാല്‍ ഈ കേസുവെച്ച് ഭീകരമായ വകുപ്പുകള്‍ ചുമത്തി എല്ലാവരെയും അകത്തിടുമെന്നാണ് പൊലീസ് ഭീഷണി മുഴക്കിയതെന്നും കുടുംബം പറയുന്നു.

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം
Also Read

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം

വീട്ടിലുള്ള എല്ലാവരെയും ഭീകരമായി തല്ലിയ പൊലീസ് ലക്ഷങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അടുത്ത മാസം വിവാഹിതയാകേണ്ട റുഖയ്യാ പര്‍വീണ്‍ മര്‍ദനമേറ്റ് ജീവച്ഛവമായി. വിവാഹനിശ്ചയം കഴിഞ്ഞ സഹോദരി മുബശ്ശിറയുടെ മനോനിലെ തെറ്റി. പേരക്കുട്ടിയായ റുഖയ്യാ പര്‍വീണിന്‍റെ വിവാഹത്തിനായി ഹാജി കരുതിവെച്ച സമ്മാനങ്ങളടക്കം സകലതും തല്ലിത്തകര്‍ത്തു. പ്രക്ഷോഭത്തിന്റെ പേരില്‍ യു.പി പൊലീസ് നടത്തിയ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഈ കുടുംബം.