LiveTV

Live

National

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

നൌഷേരയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ നൌഷേരയില്‍ ഭീകരാക്രമണം. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം സൈനികര്‍ കണ്ടെത്തിയെന്നാണ് സൂചന.

പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാട് വഴിയാണ് ഭീകരര്‍ കശ്മീരിലെത്തിയതെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.