LiveTV

Live

National

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം

പൗരത്വ സമരവുമായി ഒരു ബന്ധവുമില്ലാത്ത ഇവരുടെ മുത്തച്ഛന്‍ ഹാജി ഹാമിദ് ഹുസൈനും ക്രൂരമര്‍ദനത്തിനിരയായി. പ്രക്ഷോഭത്തിന്റെ പേരില്‍ യു.പി പൊലീസ് നടത്തിയ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഈ കുടുംബം.

പൗരത്വ പ്രതിഷേധത്തിനിടെ പൊലീസിന്‍റെ നരനായാട്ട്: മുസഫര്‍ നഗറില്‍ സഹോദരിമാര്‍ക്ക് നേരെ പൊലീസ് അതിക്രമം

മുസഫര്‍ നഗര്‍ സര്‍വത് റോഡില്‍ പൊലീസ് അതിക്രമത്തിനിരയായത് വിവാഹം നിശ്ചയം കഴിഞ്ഞ സഹോദരിമാര്‍. അടുത്ത മാസം വിവാഹിതയാകേണ്ട റുഖയ്യാ പര്‍വീണ്‍ മര്‍ദനമേറ്റ് ജീവച്ഛവമായി. വിവാഹനിശ്ചയം കഴിഞ്ഞ സഹോദരി മുബശ്ശിറയുടെ മനോനിലെ തെറ്റി. പൗരത്വ സമരവുമായി ഒരു ബന്ധവുമില്ലാത്ത ഇവരുടെ മുത്തച്ഛന്‍ ഹാജി ഹാമിദ് ഹുസൈനും ക്രൂരമര്‍ദനത്തിനിരയായി. പേരക്കുട്ടികളുടെ വിവാഹത്തിനായി ഹാജി കരുതിവെച്ച സമ്മാനങ്ങളടക്കം സകലതും തല്ലിത്തകര്‍ത്തു. പ്രക്ഷോഭത്തിന്റെ പേരില്‍ യു.പി പൊലീസ് നടത്തിയ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഈ കുടുംബം.

യുപിയില്‍ പൌരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ് നടന്നത് കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ആരോപണം
Also Read

യുപിയില്‍ പൌരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ് നടന്നത് കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ആരോപണം

വനിതാ പൊലീസുകാര്‍ പോലുമായിരുന്നില്ല റുഖയ്യയെ രാത്രി സമയത്ത് വീട്ടിനകത്ത് കയറി ആക്രമിച്ചത്. നെറ്റിയില്‍ എട്ടു തുന്നലിടേണ്ടി വന്നു അവള്‍ക്ക്. ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത തെറിയഭിഷേകം പുറമെ. മാതാവ് വര്‍ഷങ്ങള്‍ക്കു മുമ്പെ മരിച്ച ഈ രണ്ടു പെണ്‍കുട്ടികളുടെയും വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്ന മുത്തച്ഛന്‍ ഹാജി ഹാമിദ് ഹുസൈന്റെ മുറിയില്‍ അവരുടെ വിവാഹ സമ്മാനങ്ങള്‍ പൊലീസ് അടിച്ചു തകര്‍ത്തത് കൂട്ടിയിട്ടിരിക്കുന്നു.

74കാരനായ ഹാജിയെയും പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ഹാജിയുടെ മകന്‍ സാജിദിനെ പിടിച്ചുകൊണ്ടുപോയി ജയിലില്‍ അടക്കുകയും ചെയ്തു. ഇപ്പോഴും മനോനില വീണ്ടെടുത്തിട്ടില്ലാത്ത മുബശ്ശിറയെ മരിച്ചുപോയ അമ്മയുടെ ഗ്രാമത്തിലയച്ചിരിക്കുകയാണ് കുടുംബം.

 രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കും; ആദ്യ സംയുക്ത സേനാ മേധാവിയായി  ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത്
Also Read

രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കും; ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത്

ഫെബ്രുവരി നാലിന് നടക്കേണ്ട വിവാഹത്തിന് ഭക്ഷണ സാധനങ്ങള്‍ മാത്രമേ ഹാജി ഒരുക്കിവെക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. പേരക്കുട്ടികള്‍ക്കായി കരുതി വെച്ച സ്വര്‍ണവും പണവുമൊക്കെ പൊലീസ് എടുത്തു കൊണ്ടുപോയി. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ നശിപ്പിച്ചിട്ടും എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവാതെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നാണ് ഹാജി പറയുന്നത്. തന്നെ നാലോ അഞ്ചോ പൊലീസുകാര്‍ വളഞ്ഞിട്ടാണ് അടിച്ചു ചതച്ചത്. കാലിലും കഴുത്തിലുമൊക്കെ അടിയേറ്റെന്നും ഹാജി പറഞ്ഞു.