LiveTV

Live

National

എൻ.പി.ആർ സർവേ: വാർത്തകൾ വാസ്തവവിരുദ്ധം, ഒരു രേഖയും നൽകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

വാര്‍ത്തകള്‍ തെറ്റാണെന്നും കണക്കെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥനെ ഒരു രേഖയും കാണിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു

എൻ.പി.ആർ സർവേ: വാർത്തകൾ വാസ്തവവിരുദ്ധം, ഒരു രേഖയും നൽകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) സർവേയിൽ പങ്കെടുക്കാൻ ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണെന്ന് എൻ.പി.ആർ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുകയും എൻ.പി.ആർ നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ നിലപാടെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. എൻ.പി.ആർ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർക്കോ കണക്കെടുക്കാൻ വരുന്ന ഉദ്യോഗസ്ഥർക്കോ മുന്നിൽ ഒരു രേഖയും നൽകേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപിത നിലപാടെന്നും മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇത് എൻ.ആർ.സിയിലേക്കുള്ള ആദ്യചുവട്; എൻ.പി.ആർ ബഹിഷ്‌കരിക്കണമെന്ന് വിദഗ്ധർ
Also Read

ഇത് എൻ.ആർ.സിയിലേക്കുള്ള ആദ്യചുവട്; എൻ.പി.ആർ ബഹിഷ്‌കരിക്കണമെന്ന് വിദഗ്ധർ

എന്‍.പി.ആര്‍ എന്‍.ആര്‍.സിയുടെ ആദ്യ പടിയോ ?
Also Read

എന്‍.പി.ആര്‍ എന്‍.ആര്‍.സിയുടെ ആദ്യ പടിയോ ?

ഈ വർഷം നടക്കാനിരിക്കുന്ന എൻ.പി.ആർ സർവേയിൽ മാതാവിന്റെയോ പിതാവിന്റെയോ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, ആധാർ, വോട്ടർ ഐ.ഡി, മൊബൈൽ ഫോൺ വിവരങ്ങൾ ചോദിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ഹിന്ദു' അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവേ ചോദ്യാവലിയിൽ ഇവയെല്ലാമുണ്ടെന്നും ഇതേ ഫോം തന്നെയാവും എൻ.പി.ആർ സർവേക്ക് ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ സർവേയിൽ 74 ജില്ലകളിൽ നിന്നായി 30 ലക്ഷം പേർ പങ്കെടുത്തു.

'ദി ഹിന്ദു' വാർത്ത തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തത്.

'ഇത് ദി ഹിന്ദുവിൽ വന്ന വാർത്തയാണ്. എൻ.പി.ആർ നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള വസ്തുത കണക്കിലെടുക്കാതെ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവമല്ല.'

'വാർത്തയിൽ സർക്കാർ ഉദ്യോഗസ്ഥനെ തെറ്റായി ഉദ്ധരിച്ച് ഇങ്ങനെ പറയുന്നുണ്ട്: സർവേയിൽ പങ്കെടുക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം ലഭിക്കും. രേഖകൾ തയ്യാറാണെന്ന് ഉറപ്പാക്കാൻ കുടുംബങ്ങൾ പഴയ രേഖകൾ തപ്പിയെടുക്കേണ്ടിവരും. ഇവ കണക്കെടുക്കാൻ വരുന്നവരെ കാണിക്കേണ്ടിവരും.'

'ഈ വാർത്ത സർക്കാറിന്റെ പ്രഖ്യാപിത നയം അവഗണിക്കുകയാണ്. ഒരു വ്യക്തിയും എന്തെങ്കിലും രേഖ ഏതെങ്കിലും അധികൃതരുടെയോ എൻ.പി.ആർ സർവേയുടെ ഭാഗമായി വീട് സന്ദർശിക്കുന്ന കണക്കെടുപ്പ് ഉദ്യോഗസ്ഥരുടെയോ മുന്നിൽ ഹാജരാക്കേണ്ടതില്ല. വ്യക്തി നൽകുന്ന വിവരം സ്വീകരിക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുക.'

'ഇത്തരം വൈകാരിക വിഷയങ്ങളിൽ വാർത്ത തയ്യാറാക്കുമ്പോൾ ജനങ്ങളിൽ തെറ്റിദ്ധാരണ വരാതിരിക്കുന്നതിനായി മാധ്യമങ്ങൾ വസ്തുതകൾ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.'

പൗരത്വം തെളിയിക്കാൻ ഏതെങ്കിലും രേഖ മതി; വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയം
Also Read

പൗരത്വം തെളിയിക്കാൻ ഏതെങ്കിലും രേഖ മതി; വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയം