LiveTV

Live

National

കൈക്കൂലി കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എ.ഡി.ജി അറസ്റ്റില്‍

ഈ ഉദ്യോഗസ്ഥന് വേണ്ടി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഇടനിലക്കാരനെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.   

കൈക്കൂലി കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എ.ഡി.ജി അറസ്റ്റില്‍

25 ലക്ഷം രൂപയുടെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അഡീഷണൽ ഡയറക്ടർ ജനറൽ ചന്ദർ ശേഖരെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.

നടപടിയുടെ പശ്ചാത്തലത്തില്‍ ന്യൂഡൽഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളിൽ റെയ്ഡ‍് തുടരുകയാണെന്ന് സി.ബി.ഐ അറിയിച്ചു. ഡി.ആർ.ഐ വെബ്‌സൈറ്റ് പ്രകാരം ലുധിയാനയില്‍ എ.ഡി.ജിയാണ് ചന്ദർ ശേഖര്‍. ഈ ഉദ്യോഗസ്ഥന് വേണ്ടി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഇടനിലക്കാരനെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഉദ്യോഗസ്ഥന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയെന്ന് ഇടനിലക്കാരൻ പറഞ്ഞു. നേരത്തെ പറഞ്ഞുറപ്പിച്ച കൈക്കൂലിയുടെ ഒരു ഭാഗം മാത്രമാണിതെന്നാണ് സി.ബി.ഐയുടെ നിഗമനം.