LiveTV

Live

National

പുതുവത്സരത്തെ ഡല്‍ഹി വരവേറ്റത് പൗരത്വ പ്രതിഷേധത്തോടെ

ജാമിഅ സര്‍വകലാശാലയുടെ പ്രധാന കവാടത്തിലും ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തിലും അരങ്ങേറിയത് വന്‍ പ്രതിഷേധമാണ്.

പുതുവത്സരത്തെ ഡല്‍ഹി വരവേറ്റത് പൗരത്വ പ്രതിഷേധത്തോടെ

പുതുവത്സരത്തെ ഡല്‍ഹി വരവേറ്റത് പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ പ്രതിഷേധത്തോടെ. ജാമിഅ സര്‍വകലാശാലയുടെ പ്രധാന കവാടത്തിലും ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തിലും അരങ്ങേറിയത് വന്‍ പ്രതിഷേധമാണ്. ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ നിരാഹാര സമരം നടത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജാമിഅയില്‍ തുടരുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാ താരങ്ങളെത്തും. പ്രകാശ് രാജും സ്വരാ ഭാസ്കറും ഇന്ന് മൂന്ന് മണിക്ക് സമര വേദിയിലെത്തും.

പൗരത്വ പ്രതിഷേധങ്ങളുടെ വേദിയായി പുതുവത്സര രാവ്;  ഭരണഘടന വായിച്ചും മോദിയുടെയും ഷായുടെയും കോലം കത്തിച്ചും പ്രതിഷേധം
Also Read

പൗരത്വ പ്രതിഷേധങ്ങളുടെ വേദിയായി പുതുവത്സര രാവ്;  ഭരണഘടന വായിച്ചും മോദിയുടെയും ഷായുടെയും കോലം കത്തിച്ചും പ്രതിഷേധം

ഡല്‍ഹി പുതുവത്സര ആഘോഷത്തിലേക്ക് കടക്കവെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത് ഡി.പി.സി.സി ആയിരുന്നു. പി.സി ചാക്കോയുടെ നേതൃത്വത്തില്‍ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ നിരാഹാര സമരം ആരംഭിച്ചു. ഒരു മണിക്കൂര്‍ പിന്നിട്ടതോടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തായിരുന്നു ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റി പ്രതിഷേധം ആരംഭിച്ചത്. പാട്ടുകളും കവിതകളും ആലപിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടു. ഷഹിന്‍ ബാഗില്‍ പ്രതിഷേധ സംഗമത്തിനെത്തിയ സ്ത്രീകളെ കൊണ്ട് എന്‍എച്ച് 24 നിറഞ്ഞു കവിഞ്ഞിരുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആഘോഷമായിരുന്നു പുതുവത്സര പിറവി ഷഹീന്‍ ബാഗുകാര്‍ക്ക്.