LiveTV

Live

National

കുറച്ച് ദിവസം പാകിസ്താനില്‍ പോയി ജീവിക്കാന്‍ അഖിലേഷ് യാദവിനോട് ബി.ജെ.പി നേതാവ്

എൻ.‌പി.‌ആറും എൻ‌.ആർ.‌സിയും രാജ്യത്തെ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കൂടാതെ താന്‍ എന്‍.പി.ആര്‍ അപേക്ഷ പൂരിപ്പിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു. 

കുറച്ച് ദിവസം പാകിസ്താനില്‍ പോയി ജീവിക്കാന്‍ അഖിലേഷ് യാദവിനോട് ബി.ജെ.പി നേതാവ്

എൻ.‌പി‌.ആറിനെയും എൻ‌.ആർ‌.സിയെയും എതിർത്തതിന് അഖിലേഷ് യാദവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. സമാജ്‌വാദി പാർട്ടി മേധാവി കുറച്ച് ദിവസം പാകിസ്താനിൽ പോയി ജീവിക്കണമെന്നാണ് സിങിന്റെ ആവശ്യം.

“അഖിലേഷ് ഒരു മാസം പാകിസ്താനിൽ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രാർഥിക്കണം, അപ്പോൾ പാകിസ്താനിലെ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് മനസിലാകും,” സംസ്ഥാന ബി.ജെ.പി മേധാവി പറഞ്ഞു. എൻ.‌പി.‌ആറും എൻ‌.ആർ.‌സിയും രാജ്യത്തെ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കൂടാതെ താന്‍ എന്‍.പി.ആര്‍ അപേക്ഷ പൂരിപ്പിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

“എൻ‌.പി.‌ആറിൽ ഒരു തെറ്റുമില്ല, കാരണം ഇത് ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകള്‍ ഹാജരാക്കിയും അതല്ലെങ്കിൽ പ്രദേശവാസികളായ മൂന്ന് പേര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്താല്‍ പോലും നടപടിക്രമങ്ങള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്.'' സിങ് പറഞ്ഞു.

അഖിലേഷ് യാദവ് തന്റെ പാർട്ടി പ്രവർത്തകരെ അവഗണിക്കുകയും കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സിങ് ആരോപിച്ചു. ഭേദഗതി ചെയ്ത പൗരത്വ നിയമം ദരിദ്രർക്കെതിരെയല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സിങ് പറഞ്ഞു.