LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എയില്‍ ഭിന്നത; എതിര്‍പ്പുമായി പി.എം.കെ 

പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ സഖ്യക്ഷിയായ പട്ടാളി മക്കള്‍ കക്ഷി(പി.എം.കെ). ഇതു സംബന്ധിച്ച പ്രമേയം പി.എം.കെ ജനറല്‍ കൗണ്‍സില്‍ പാസാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എയില്‍ ഭിന്നത; എതിര്‍പ്പുമായി പി.എം.കെ 

പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി(പി.എം.കെ). ഇതു സംബന്ധിച്ച പ്രമേയം പി.എം.കെ ജനറല്‍ കൗണ്‍സില്‍ പാസാക്കി. നേരത്തെ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷി എം.പിയായ അന്‍പുമണി രാംദാസ് നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

സി.എ.എയും എന്‍.ആര്‍.സിയും തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട കാര്യമില്ലെന്നാണ് പി.എം.കെ വ്യക്തമാക്കുന്നത്. മറ്റൊരു രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്‌നാട്. ഇവിടെ ഇത് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പട്ടാളി മക്കള്‍ കക്ഷി പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയ ശേഷം വലിയ പ്രക്ഷോഭങ്ങളാണ്‌ തമിഴ്‌നാട്ടില്‍ നടന്നത്. നിയമം നടപ്പാക്കുന്നതിനെതിരെ ഡി.എം.കെ ശക്തമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് പട്ടാളി മക്കള്‍ കക്ഷി നിലപാട് തിരുത്തി രംഗത്ത് എത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് ചെന്നൈയിലും മധുരയിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡി.എം.കെ രംഗത്തെത്തി.