LiveTV

Live

National

എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്ന് എം.കെ സ്റ്റാലിന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്ന് എം.കെ സ്റ്റാലിന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ജനുവരി ആറിന് തമിഴ്‌നാട് നിയമസഭ ചേരുമ്പോള്‍ പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയ്യാറാകണം, രാജ്യത്തെ അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഇന്ന് ചേര്ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം പ്രമേയം പാസാക്കിയത്. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി(പി.എം.കെ) രംഗത്ത് എത്തി. ഇതു സംബന്ധിച്ച പ്രമേയം പി.എം.കെ ജനറല്‍ കൗണ്‍സില്‍ പാസാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എയില്‍ ഭിന്നത; എതിര്‍പ്പുമായി പി.എം.കെ 
Also Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എയില്‍ ഭിന്നത; എതിര്‍പ്പുമായി പി.എം.കെ