LiveTV

Live

National

റെയില്‍വെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു 

റെയില്‍വെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

റെയില്‍വെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു 

റെയില്‍വെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.

മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എസി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.

നിരക്കുവർധന നിർബന്ധമായി നടപ്പാക്കണമെന്നു റെയിൽവേ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരക്കു വർധനയ്ക്കു പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നെങ്കിലും ജാർഖണ്ഡ് തെരരഞ്ഞെടുപ്പു കഴിയുന്നതു വരെ വൈകിക്കുകയായിരുന്നു. റെയിൽവേ വരുമാനത്തിൽ ഒക്ടോബറിൽ 7.8% ഇടിവുണ്ടായിരുന്നു. ചരക്കുനീക്കവും ഫലപ്രദമല്ലായിരുന്നു. അതേസമയം പുതിയ യാത്രാ നിരക്കുകള്‍ യാത്രക്കാരെ കാര്യമായി ബാധിക്കും.