LiveTV

Live

National

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ബാല സാഹേബ് തോറട്ടിന് മന്ത്രിപദം ലഭിച്ചതിനാൽ പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അക്കാര്യവും ചർച്ചയാകും

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് മന്ത്രിമാർ കൂടിക്കാഴ്ചക്ക് എത്തുന്നത്. തുടർനീക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.

ബാല സാഹേബ് തോറട്ടിന് മന്ത്രിപദം ലഭിച്ചതിനാൽ പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അക്കാര്യവും ചർച്ചയാകും. 12 മന്ത്രി പദവും സ്പീക്കർ പദവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്. ഇതിൽ 10 പേർ ഇന്നലെയും രണ്ട് പേർ നവംബർ 28നുമാണ് സത്യപ്രതിജ്ഞ ചെയ്തത്.