LiveTV

Live

National

ബിപിന്‍ റാവത്ത് നാളെ സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കും

സംയുക്ത സേന മേധാവിയുടെ അധികാരം എന്തെന്ന് പോലും വ്യക്തമാക്കാതെ മോദി സര്‍ക്കാര്‍ തെറ്റായ നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ബിപിന്‍ റാവത്ത് നാളെ സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കും

സ്ഥാനം ഒഴിഞ്ഞ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നാളെ സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കും. ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെയാണ് പുതിയ കരസേന മേധാവി. സംയുക്ത സേന മേധാവിയുടെ അധികാരം എന്തെന്ന് പോലും വ്യക്തമാക്കാതെ മോദി സര്‍ക്കാര്‍ തെറ്റായ നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി
Also Read

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി

27ാം കരസേനാ മേധാവി സ്ഥാനത്ത് നിന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാണ് ജനറൽ ബിപിൻ റാവത്ത് പടിയിറങ്ങുന്നത്. മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സൈനിക നീക്കങ്ങളായ മിന്നലാക്രമണം, ബാലകോട്ട് ആക്രമണം തുടങ്ങിയ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ബിപിന്‍ റാവത്തായിരുന്നു. മാത്രമല്ല സേന തലപ്പത്തിരുന്ന് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച ഏക സേന മേധാവിയും. 2017 ഏപ്രിലില്‍ കശ്മീര്‍ പ്രക്ഷോഭകരെ നേരിട്ടപ്പോള്‍ മുതല്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരെ വിമര്‍ശിച്ചപ്പോള്‍ വരെ ബിപിന്‍ റാവത്ത് ആ സമീപനം തുടര്‍ന്നു.

നിലവില്‍ സൈനിക മേധാവികളുടെ വിമരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ലേക്ക് ഉയര്‍ത്തിയാണ് സര്‍ക്കാര്‍, ജനറല്‍ ബിപിന്‍ റാവത്തിനെ സംയുക്ത സേന തലവനായി കൊണ്ട് വന്നിരിക്കുന്നത്. അതേസമയം, സംയുക്ത സേന മേധാവി നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സി.ഡി.എസിന്റെ അധികാരത്തിൽ സർക്കാർ തെറ്റായ ചുവട് വെപ്പ് നടത്തുന്നു. സി.ഡി.എസിന്റെ അധികാരം എന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വിമര്‍ശിച്ചു.