LiveTV

Live

National

‘ഇന്ത്യ ’സി.സി.എ’യെ പിന്തുണക്കുന്നു’; ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ അബദ്ധം ട്രെന്‍ഡിങ്ങിലെത്തിച്ച് സംഘ് അനുഭാവികള്‍ 

‘ഇന്ത്യ ’സി.സി.എ’യെ പിന്തുണക്കുന്നു’; ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ അബദ്ധം ട്രെന്‍ഡിങ്ങിലെത്തിച്ച് സംഘ് അനുഭാവികള്‍ 

ബി.ജെ.പി ഐ.ടി സെല്‍ നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ നടത്തിയ ഒരു അബദ്ധമാണ് ഇന്ന് ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത്. പൗരത്വ ഭേദഗതി നിയമത്തെ ചുരുക്കത്തില്‍ ഉപയോഗിക്കുന്ന സി.എ.എ എന്നതിന് സി.സി.എ എന്ന് തെറ്റി ടാഗായി ഉപയോഗിച്ചതാണ് ബി.ജെ.പി ഐ.ടി സെല്‍ നേതാവിന് തലവേദനയായത്. ഈ ഹാഷ് ടാഗ് ഇപ്പോള്‍ സംഘ് അനുഭാവികള്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുകയാണ്.

ഐ.ടി സെല്‍ നേതാവിന് സംഭവിച്ച തെറ്റ് മനസ്സിലാക്കാതെ അതെപ്പടി ബി.ജെ.പി ഐ.ടി സെല്‍ ആര്‍മി ഏറ്റെടുക്കുകയായിരുന്നു. ‘ഇങ്ങനെയാണ് നിങ്ങള്‍ ഒരു സംഭവം വായിക്കാതെ പകര്‍ത്തിയാല്‍ സംഭവിക്കുക’ എന്ന് പരിഹസിച്ച് നിരവധി പേര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നു. ‘കോപ്പി കാറ്റ് അസോസിയേഷന്‍’ എന്നാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി ഉദ്ദേശിച്ചതെന്ന് പരിഹസിച്ചും നിരവധി പേരും രംഗത്തുവന്നു. ‘കാന്‍സല്‍ സിറ്റിസണ്‍ഷിപ്പ് അമന്റ്മെന്റ് ആക്ട്’ എന്നാണ് ബി.ജെ.പി ഐ.ടി സെല്‍ നേതാവ് പറയുന്നതെന്ന് ട്രോളിയും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തുവന്നു.