LiveTV

Live

National

അഹമ്മദ് മിര്‍ ഉള്‍പ്പടെ നാല് നേതാക്കളെ ജമ്മുകശ്മീരില്‍ ഭരണകൂടം തടവിലാക്കിയെന്ന് കോണ്‍ഗ്രസ്

പി.സി.സി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ ഉള്‍പ്പടെ നാല് നേതാക്കളെ ജമ്മുകശ്മീരില്‍ ഭരണകൂടം തടവിലാക്കിയെന്ന് കോണ്‍ഗ്രസ്.

അഹമ്മദ് മിര്‍ ഉള്‍പ്പടെ നാല് നേതാക്കളെ ജമ്മുകശ്മീരില്‍ ഭരണകൂടം തടവിലാക്കിയെന്ന് കോണ്‍ഗ്രസ്

പി.സി.സി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ ഉള്‍പ്പടെ നാല് നേതാക്കളെ ജമ്മുകശ്മീരില്‍ ഭരണകൂടം തടവിലാക്കിയെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനും നേതാക്കള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. സന്ദര്‍ശനത്തിന് ആദ്യം അനുമതി നല്‍കിയ അധികൃതര്‍ പിന്നീട് നിഷേധിക്കുകയായിരുന്നു.

മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രണങ്ങളുണ്ടെന്ന് ജമ്മുകശ്മീര്‍ വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. ഉദ്ധംപൂര്‍, ബതോട്ട്, റമ്പാന്‍, അനന്ദ്നാഗ്, ശ്രീനഗര്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ഇവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം പുനരാരംഭിക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആദ്യം അനുമതി നല്‍കിയ ഭരണകൂടം പിന്നീട് നിഷേധിക്കുകയായിരുന്നുവെന്ന് മിര്‍ പറഞ്ഞു.

യൂറോപ്യന്‍ എം.പിമാരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മോദി സ്വന്തം രാജ്യത്തെ ജനങ്ങളുമായി സംവദിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ലെന്ന് തടവിലാക്കപ്പെട്ട മറ്റൊരു നേതാവ് പറഞ്ഞു. അതേസമയം ഇവരെ എന്നു വിട്ടയക്കുമെന്ന് വ്യക്തമല്ല. ഉചിത സമയത്ത് വിട്ടയക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.