LiveTV

Live

National

മഹാരാഷ്ട്രയില്‍ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.

 മഹാരാഷ്ട്രയില്‍ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ‍ എന്‍.സി.പി നേതാവ് അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസില്‍ നിന്ന് 10 മന്ത്രിമാര്‍ സഭയിലുണ്ട്.

ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്. ഇത് അനുസരിച്ചാണ് 35 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അജിത്ത് പവാറിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് കാര്യമായ പ്രതികരണം നടത്താന്‍ ശരത് പവാര്‍ തയ്യാറായിട്ടില്ല.

ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായാണ് ആദിത്യ താക്കറെയും അധികാരത്തില്‍ എത്തി. അശോക് ചവാന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പൃഥിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. നിലവില്‍ ബാലസാഹിബ് തോറാട്ട് മന്ത്രിസ്ഥാനത്ത് എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.