LiveTV

Live

National

വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ എന്തു വിലകൊടുത്തും അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി

എന്തു വില കൊടുക്കേണ്ടി വന്നാലും നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ എന്തു വിലകൊടുത്തും അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു വിലകൊടുത്തും അനുവദിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും കോളേജുകളെയും സര്‍വകലാശാലകളെയും അതില്‍നിന്ന് ഒഴിവാക്കണം. വളരെ അകലെനിന്നാണ് വിദ്യാര്‍ഥികള്‍ പലരും അവിടെ പഠിക്കാനെത്തുന്നത്. എന്തു വില കൊടുക്കേണ്ടി വന്നാലും നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജെ.എന്‍.യു, ജാമിയ മിലിയ, ഡല്‍ഹി സര്‍വകലാശാല, ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍.