LiveTV

Live

National

പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലാക്കപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പോലീസ് 6100 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിന് യു.പി പോലീസ് പിഴ ചുമത്തിയിട്ടുള്ളത്.