LiveTV

Live

National

‘കലാപകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം?’ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതെ യു.പി മന്ത്രി

മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ പ്രതിഷേധത്തില്‍ പരിക്കേറ്റ ഓം രാജ് സൈനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. അതേ പ്രദേശത്ത് കൊല്ലപ്പെട്ട രണ്ട് മുസ്‍ലിംകളുടെ കുടുംബങ്ങളെ കാണാന്‍ തയ്യാറായില്ല

‘കലാപകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം?’ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതെ യു.പി മന്ത്രി

ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടന്ന ബിജ്‍നോര്‍ സന്ദര്‍ശിച്ച മന്ത്രി, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ പ്രതിഷേധത്തില്‍ പരിക്കേറ്റ ഓം രാജ് സൈനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. അതേ പ്രദേശത്ത് കൊല്ലപ്പെട്ട രണ്ട് മുസ്‍ലിംകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതിരുന്നതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാപകാരികളുടെ വീട്ടില്‍ താന്‍ എന്തിന് പോകണമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

‘കലാപകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം?’ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതെ യു.പി മന്ത്രി

'ഓംരാജ് സൈനിയെയും കുടുംബത്തെയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു. പക്ഷേ അവര്‍ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ വീടുകളും സന്ദര്‍ശിച്ചു. നിങ്ങള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ വീടുകളില്‍ പോയില്ല. എല്ലാവര്‍ക്കും ഒപ്പമാണ്, ഏവരുടെയും വികസനത്തിന് വേണ്ടിയാണ് എന്നൊക്കെ പറയുന്ന നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നതെന്തുകൊണ്ടെന്നാണ്' വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യം. അതിന് മന്ത്രി നല്‍കിയ മറുപടി ഇങ്ങനെ-

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് അനുമതിയില്ല: സ്വര ഭാസ്കര്‍
Also Read

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് അനുമതിയില്ല: സ്വര ഭാസ്കര്‍

"കലാപകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം? ജനങ്ങളുടെ വികാരം ആളിക്കത്തിച്ച് കലാപമുണ്ടാക്കുന്നവര്‍ എങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുക? ഇത് ഹിന്ദു - മുസ്‍ലിം പ്രശ്‌നമല്ല. കലാപകാരികളുടെയടുത്ത് ഞാനെന്തിന് പോകണം?"

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍ പ്രദേശില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. പലരുടെയും ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയിരുന്നു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥികളുമുണ്ട്.