LiveTV

Live

National

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് അനുമതിയില്ല: സ്വര ഭാസ്കര്‍

യു.പിയില്‍ ഇതുവരെ നടന്ന എല്ലാ അക്രമങ്ങളെയും കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് സ്വര ഭാസ്കര്‍ ആവശ്യപ്പെട്ടു

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് അനുമതിയില്ല: സ്വര ഭാസ്കര്‍

ഉത്തര്‍പ്രദേശ് പൊലീസ് ഭീകരവാദമാണ് അഴിച്ചു വിടുന്നതെന്ന് സിനിമാ ലോകത്തെ പ്രമുഖരും വസ്തുതാന്വേഷണ സംഘങ്ങളും. ഡല്‍ഹി പ്രസ്‌ ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്വര ഭാസ്‌കര്‍, സീഷാന്‍ എന്നീ ബോളിവുഡ് താരങ്ങളും യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും ആദിത്യനാഥ് സര്‍ക്കാരിന്റെ അരാജകത്വം തുറന്നു കാട്ടിയത്.

“വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനുണ്ട്”: തീ കൊണ്ട് കളിക്കരുതെന്ന് ബി.ജെ.പിയോട് മമത
Also Read

“വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനുണ്ട്”: തീ കൊണ്ട് കളിക്കരുതെന്ന് ബി.ജെ.പിയോട് മമത

ഉത്തര്‍പ്രദേശില്‍ അക്രമം നടക്കുന്നുണ്ടെങ്കില്‍ അതിനെ നിയമം ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് ഭരണഘടനയോ രാജ്യത്തെ നിയമ സംവിധാനമോ അനുമതി നല്‍കിയിട്ടില്ല. സമാധാനപരമായി സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് പൊലീസും സര്‍ക്കാരുമാണ് സംഘര്‍ഷത്തിനുള്ള വഴിയൊരുക്കിയത്. യു.പിയില്‍ ഇതുവരെ നടന്ന എല്ലാ അക്രമങ്ങളെയും കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് സ്വര ആവശ്യപ്പെട്ടു. യു.പിയിലെ പൊലീസ് നരനായാട്ടിനെ അപലപിക്കുന്ന പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീഡിയോ ക്‌ളിപ്പുകളും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ബംഗാളില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി; പൗരത്വ പട്ടിക നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ല
Also Read

ബംഗാളില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി; പൗരത്വ പട്ടിക നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ല

പൊലീസുകാര്‍ ഗുണ്ടകളെയും കലാപകാരികളെയും പോലെ പെരുമാറിയെന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കേണ്ടത്. ഇപ്പോഴത്തെ യു.പി സര്‍ക്കാറിനെ നയിക്കുന്നത് വര്‍ഗീയ വികാരമാണെന്ന് വ്യക്തമായി കഴിഞ്ഞ സ്ഥിതിക്ക് അവരുടെ മേല്‍നോട്ടത്തിലുള്ള ഒരു അന്വേഷണത്തിലും വിശ്വാസമില്ലെന്നും സ്വര ഭാസ്‌കര്‍ വ്യക്തമാക്കി.