LiveTV

Live

National

പൗരത്വ പ്രക്ഷോഭത്തിലെ കൊലപാതകങ്ങള്‍; സമ്പൂര്‍ണ അന്വേഷണം വേണമെന്ന് മായാവതി 

‘സി.എ.എ , എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് യു.പിയിലാണ്’

പൗരത്വ പ്രക്ഷോഭത്തിലെ കൊലപാതകങ്ങള്‍; സമ്പൂര്‍ണ അന്വേഷണം വേണമെന്ന് മായാവതി 

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലെ കൊലപാതകത്തില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. പൗരത്വ പ്രക്ഷോഭത്തില്‍ ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഏകദേശം 17 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

‘സി.എ.എ , എന്‍.ആര്‍.സി വിരുദ്ധ സമരത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് യു.പിയിലാണ്’ മായാവതി ട്വീറ്റ് ചെയ്തു.

സംസ്ഥാന ഗവണ്‍മെന്റ് ഈ കൊലപാതകത്തെകുറിച്ച് സൂക്ഷമ അന്വേഷണം നടത്തണമെന്നും നിരപരാധികളായ ആളുകളുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മായാവതി കേന്ദ്ര ഭരണകൂടം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്‍ലിംകളുടെ ആശങ്ക കണക്കിലെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ‘എന്‍.ആര്‍.സിയും സി.എ.എയുമായി ബന്ധപ്പെട്ട് മുസ്‍ലിംകളുടെ ആശങ്ക ലഘൂകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടിയെടുത്താല്‍ നന്നാവും’ അവര്‍ പറഞ്ഞു.