LiveTV

Live

National

“അമിത് ഷാ സാഹിബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടിരിക്കും”: ഉവൈസി

എന്തിനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഉവൈസി

“അമിത് ഷാ സാഹിബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടിരിക്കും”: ഉവൈസി

പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ജനസംഖ്യാ രജിസ്റ്ററെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഉവൈസി ചോദിച്ചു.

“1955ലെ പൗരത്വ നിയമ പ്രകാരമാണ് അവര്‍ എന്‍.പി.ആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? പാര്‍ലമെന്‍റില്‍ എന്‍റെ പേരെടുത്ത് പറഞ്ഞാണ് എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷാ സാഹിബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍.ആര്‍.സി എന്‍.പി.ആറിലേക്കുള്ള ആദ്യ ചുവടാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ തുടങ്ങുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍.ആര്‍.സി തന്നെയാകും”- ഉവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

അമിത് ഷാ പറഞ്ഞത് വാസ്തവ വിരുദ്ധം: എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത് 9 തവണ
Also Read

അമിത് ഷാ പറഞ്ഞത് വാസ്തവ വിരുദ്ധം: എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത് 9 തവണ

എന്‍.പി.ആറും. എന്‍.സി.ആറും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ ഇന്നലെയാണ് പറഞ്ഞത്. ഉവൈസിയുടെ നിലപാടില്‍ ആശ്ചര്യമില്ല. സൂര്യന്‍ കിഴക്ക് ഉദിക്കുന്നുവെന്ന് നമ്മള്‍ പറഞ്ഞാല്‍ ഉവൈസി സാഹിബ് പറയും സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന്. എന്നാല്‍ എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ പറയുന്നു എന്നാണ് അമിത് ഷാ വിശദീകരിച്ചത്.

"അമിത് ഷാക്ക് എന്നേക്കാള്‍ വിദ്യാഭ്യാസമുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. അദ്ദേഹം സ്വന്തം വകുപ്പിന്‍റെ 2018-19 വാര്‍ഷിക റിപ്പോര്‍ട്ടിലെ 15ആം അധ്യായം വായിക്കണം. നാലാമത്തെ പോയിന്‍റായി പറഞ്ഞിരിക്കുന്നത് ജനസംഖ്യാ രജിസ്റ്റര്‍ എന്‍.ആര്‍.സിയുടെ ആദ്യ പടിയാണെന്നാണ്"- ഉവൈസി പറഞ്ഞു.

എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയ 12 മുഖ്യമന്ത്രിമാര്‍ എന്‍.പി.ആര്‍ നിര്‍ത്തിവെക്കണം: യെച്ചൂരി
Also Read

എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയ 12 മുഖ്യമന്ത്രിമാര്‍ എന്‍.പി.ആര്‍ നിര്‍ത്തിവെക്കണം: യെച്ചൂരി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ഉത്തര്‍ പ്രദേശിലെ 18 പേരെ ആരാണ് കൊന്നതെന്നും ഉവൈസി ചോദിക്കുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണ്ടേ? യു.പിയില്‍ 5400 പേര്‍ ജയിലിലാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണം. സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉവൈസി ആവശ്യപ്പെട്ടു.