LiveTV

Live

National

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കാൻ കര്‍ണാടക സര്‍ക്കാര്‍

വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കാൻ കര്‍ണാടക സര്‍ക്കാര്‍

മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പ്രത്യേകം നിരീക്ഷിക്കാൻ കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാര്‍ഥികളെ നിരീക്ഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിലാണ് മലയാളി വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് പറഞ്ഞിരിക്കുന്നത്.

മലയാളികളാണ് മംഗളൂരുവില്‍ പൌരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നതെന്ന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു. മലയാളികളായ മാധ്യമപ്രവര്‍ത്തകരെയും അന്യായമായി കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിട്ടയിച്ചത്.

മലയാളികളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് വരുത്തി തീര്‍ക്കാ‍ന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നും മംഗലാപുരം സന്ദര്‍ശിച്ച് മടങ്ങിയ സി.പി.എം പ്രതിനിധി സംഘം പറഞ്ഞു. രാജ്യസഭാ എം പിമാരുടെ നേതൃത്വത്തിലുള്ള സി.പി.എം പ്രതിനിധി സംഘമാണ് ഇന്ന് മംഗലാപുരം സന്ദര്‍ശിച്ചത്. എംപിമാരായ കെ.കെ രാഗേഷ്, കെ.സോമപ്രസാദ്, എം.എല്‍.എമാരായ കെ.കു‍ഞ്ഞിരാമന്‍, എം.രാജഗോപാലന്‍ മുന്‍ എം.പി.പി കരുണാകരന്‍ തുടങ്ങിയ സി.പി.എം പ്രതിനിധി സംഘമാണ് മംഗലൂരു സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയത്.