LiveTV

Live

National

ജാർഖണ്ഡ്: മുഖ്യമന്ത്രി രഘുബർ ദാസ് പരാജയം സമ്മതിച്ചു

ആദ്യഘട്ടങ്ങളിൽ ബി.ജെ.പി പിന്നിലായിരുന്നപ്പോൾ, വോട്ട് എണ്ണിക്കഴിയുമ്പോൾ സർക്കാറുണ്ടാക്കുമെന്ന് രഘുബര്‍ദാസ് അവകാശപ്പെട്ടിരുന്നു.

ജാർഖണ്ഡ്: മുഖ്യമന്ത്രി രഘുബർ ദാസ് പരാജയം സമ്മതിച്ചു

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുന്നതായി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബർ ദാസ്. കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച സഖ്യം കേവലഭൂരിപക്ഷം ഉറപ്പാക്കുകയും ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ താൻ തോൽവി വഴങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് രഘുബർ ദാസ് പരാജയം സമ്മതിച്ചത്.

ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ബി.ജെ.പി പിന്നിലായിരുന്നപ്പോൾ, വോട്ട് എണ്ണിക്കഴിയുമ്പോൾ ബി.ജെ.പി സർക്കാറുണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

81 മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തുമ്പോൾ കോൺഗ്രസ് - ജെ.എം.എം സഖ്യം 45 സീറ്റിൽ മുന്നിലാണ്. ഒറ്റക്ക് മത്സരിച്ച ബി.ജെ.പിക്ക് 26 ഇടങ്ങളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞത്. 1995 മുതൽ വിജയിച്ചുപോന്ന ജംഷഡ്പൂർ ഈസ്റ്റിൽ പാർട്ടി വിമത സരയു റായിയോടാണ് രഘുബർദാസ് തോറ്റത്.

ഭരണവിരുദ്ധ തരംഗത്തിനു പുറമെ പാർട്ടിയുടെ ആദിവാസി മുഖമായ കേന്ദ്രമന്ത്രി അർജുൻ മുണ്ടയെ പ്രചരണങ്ങളിൽ കാര്യമായി പങ്കെടുപ്പിക്കാതിരുന്നതും ഭരണത്തിൽ സഖ്യകക്ഷിയായിരുന്ന ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനെ (അജ്‌സു) കൂട്ടാതെ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടതും ബി.ജെ.പിക്ക് ക്ഷീണമായി എന്നാണ് വിലയിരുത്തൽ.

ദേശീയ പൗര റജിസ്റ്റര്‍; മോദിയും അമിത് ഷായും പറയുന്നത് പരസ്പരവിരുദ്ധമെന്ന് മമത ബാനര്‍ജി
Also Read

ദേശീയ പൗര റജിസ്റ്റര്‍; മോദിയും അമിത് ഷായും പറയുന്നത് പരസ്പരവിരുദ്ധമെന്ന് മമത ബാനര്‍ജി