LiveTV

Live

National

പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല; ഇളവുകള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, പൗരത്വം കണക്കാക്കുന്ന വര്‍ഷം 1987 ആക്കി

പൗരത്വത്തിനു മാനദണ്ഡമാക്കുന്ന വര്‍ഷം നേരത്തെ 1971 ആയിരുന്നത് 1987 ആക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല; ഇളവുകള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, പൗരത്വം കണക്കാക്കുന്ന വര്‍ഷം 1987 ആക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പൗരത്വത്തില്‍ ഇളവുകള്‍ക്കൊ രുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരിക രേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരത്വത്തിനു മാനദണ്ഡമാക്കുന്ന വര്‍ഷം നേരത്തെ 1971 ആയിരുന്നത് 1987 ആക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

2004ലെ പൗരത്വനിയമ ഭേദഗതിയനുസരിച്ച്, മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്താല്‍ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും. പൗരത്വനിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അസമിലുള്ളവരുടെ പൗരത്വം നിര്‍ണയിക്കുന്നതിന് മാത്രമാണ് 1971 അടിസ്ഥാനവര്‍ഷമായി കണക്കാക്കുന്നത്.