LiveTV

Live

National

പ്രക്ഷോഭങ്ങൾക്കുമുന്നിൽ കേന്ദ്രം വഴങ്ങുന്നു; പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കാൻ തയ്യാർ

നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പ്രക്ഷോഭങ്ങൾക്കുമുന്നിൽ കേന്ദ്രം വഴങ്ങുന്നു; പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കാൻ തയ്യാർ

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ നിയമത്തിൽ മാറ്റം വരുത്താമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. നിയമപ്രകാരം 1987നുമുമ്പ് ഇന്ത്യയിൽ ജനിച്ചവരും 1987-നു മുമ്പ് മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരുമായ എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റിയോ രാജ്യവ്യാപകമായി നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനെയോ ഭയപ്പെടേണ്ട കാര്യമില്ല.' - ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

പൊലീസിനെ വെട്ടിച്ച് ടെറസുകൾ ചാടി ചന്ദ്രശേഖർ ആസാദ് എത്തി; ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച് പ്രക്ഷോഭം
Also Read

പൊലീസിനെ വെട്ടിച്ച് ടെറസുകൾ ചാടി ചന്ദ്രശേഖർ ആസാദ് എത്തി; ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച് പ്രക്ഷോഭം

ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
Also Read

ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ