LiveTV

Live

National

'ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നു'; കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

നോട്ട് അസാധുവാക്കല്‍ കാലത്തെപ്പോലെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി വരിനില്‌ക്കേണ്ടി വരും

'ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നു'; കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന് എതിരെ രൂക്ഷവിമര്‍ശമനവുമായി കോണ്‍ഗ്ര സ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ മൃഗീയമായി അടിച്ചമര്‍ത്തുകയാണു കേന്ദ്ര സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാകില്ലെന്നും സോണിയ പറഞ്ഞു.

'ജനാധിപത്യരാജ്യത്തു സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാരിനും കടമയുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ജനശബ്ദം അവഗണിക്കുകയാണ്. വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമര്‍ത്തുന്നു. പൗരത്വ ഭേഗഗതി നിയമം വിവേചനപരമാണ്. പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ റജിസ്റ്റര്‍ പാവങ്ങളെ ദോഷകരമായി ബാധിക്കും'– ടി.വി സന്ദേശത്തില്‍ സോണിയ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിവേചനപരമാണ്. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നത് ഒരു പാവപ്പെട്ടവരും തീരെ സാധാരണക്കാരുമായ ജനങ്ങളെയാണ് ദോഷകരമായി ബധിക്കുക. നോട്ട് അസാധുവാക്കല്‍ കാലത്തെപ്പോലെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി വരിനില്‌ക്കേണ്ടി വരും. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും നിലകൊള്ളുമെന്ന് കോണ്ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചു.