LiveTV

Live

National

രാഹുൽ ഗാന്ധി കൊറിയയിൽ; രാജ്യത്തിനു വേണ്ടത് ഇന്ത്യയിൽ നിൽക്കുന്ന പ്രതിപക്ഷമെന്ന് പവാർ

#WhereIsRahul (രാഹുൽ എവിടെ?), #RahulMissing (രാഹുലിനെ കാണ്മാനില്ല) തുടങ്ങിയ ഹാഷ് ടാഗുകളിലാണ് രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യത്തിനെതിരായ പ്രതിഷേധങ്ങൾ.

രാഹുൽ ഗാന്ധി കൊറിയയിൽ; രാജ്യത്തിനു വേണ്ടത് ഇന്ത്യയിൽ നിൽക്കുന്ന പ്രതിപക്ഷമെന്ന് പവാർ

രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആഞ്ഞടിക്കുമ്പോൾ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം കടുത്ത വിമർശനങ്ങൾക്കു വിധേയമാകുന്നു. ഭരണഘടനയെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന നിയമത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയുടെ സഖ്യകക്ഷികൾ പോലും സമരരംഗത്തുള്ളപ്പോൾ രാഹുൽ ഗാന്ധി ദക്ഷിണ കൊറിയയിലാണ്. ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ നാക് യോനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം രാഹുൽഗാന്ധി ഇന്നലെ പങ്കുവെച്ചിരുന്നു.

വൻ പ്രതിഷേധമാണ് രാഹുലിന്റെ അസാന്നിധ്യത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. #WhereIsRahul (രാഹുൽ എവിടെ?), #RahulMissing (രാഹുലിനെ കാണ്മാനില്ല) തുടങ്ങിയ ഹാഷ് ടാഗുകളിലാണ് പ്രതിഷേധങ്ങൾ.

അതിനിടെ, രാജ്യത്തില്ലാത്ത രാഹുലിനെ പരോക്ഷമായി വിമർശിച്ച് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ രംഗത്തെത്തി. മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ, 'രാജ്യത്ത് നിൽക്കുന്ന' പ്രതിപക്ഷമാണ് ബി.ജെ.പിക്ക് ബദലായി രൂപപ്പെടേണ്ടതെന്ന് പവാർ പറഞ്ഞു.

'ബി.ജെ.പി വിരുദ്ധ വികാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്നുവെന്ന സൂചനയുണ്ട്. അത്തരമൊരു മാറ്റത്തിന് ഒരു ബദൽ ജനങ്ങൾക്ക് ആവശ്യമാണ്. അത്തരം ബദലുകൾ രാജ്യത്ത് നിൽക്കുന്നവരാവണം.'
ശരത് പവാർ

രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ശരത് പവാറിന്റെ പ്രസ്താവന.

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില സംസ്ഥാനങ്ങളിൽ മാത്രമേ ഉണ്ടാകൂ എന്നാണ് മുമ്പ് കരുതിയിരുന്നതെന്നും ഇപ്പോഴുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പ്രതിപക്ഷത്തിന്റെ സംയുക്തമായ ഐക്യം രൂപപ്പെടാൻ സമയമെടുക്കുമെന്നും പവാർ പറഞ്ഞു.