LiveTV

Live

National

പ്രതിപക്ഷ പാര്‍ട്ടികളുമായി ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ച് രാഷ്ട്രപതി

എൻ.ആർ.സി പൗരത്വ ഭേദഗതി ബില്ല് എന്നിവയിൽ ആശങ്ക അറിയിക്കാൻ എത്തിയ പ്രതിപക്ഷ പാർട്ടികളുമായി ഫോട്ടോ എടുക്കാൻ രാഷ്ട്രപതി വിസമ്മതിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുമായി ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ച് രാഷ്ട്രപതി

പൌരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ മോദി സര്‍ക്കാര്‍ നേരിട്ട രീതികളെക്കുറിച്ചും രാഷ്ട്രപതിയെ ധരിപ്പിച്ചതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. പൌരത്വ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പൊലീസ് പ്രതിഷേധത്തില്‍ രാഷ്ട്രപതിയെ പ്രതിഷേധം അറിയിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫോട്ടോ എടുക്കാൻ വിസമ്മതിച്ചു. രാഷ്ട്രപതിയുടേത് അസാധാരണ സമീപനമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

രാജ്യത്തുടനീളം നിലനില്‍ക്കുുന്ന കലാപകലുഷിതമായ അന്തരീക്ഷത്തെ കുറിച്ചും ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ കുറിച്ചും രാംനാഥ് കോവിന്ദിനെ ധരിപ്പിക്കാനാണ് പ്രതിപക്ഷ സംഘം രാഷ്ട്രപതി ഭവനിലെത്തിയത്. സഹികെട്ട ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവകാശം പോലും മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും പോലിസിനെ വിട്ട് ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും നേതാക്കള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. പോലിസ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ അനധികൃതമായി പ്രവേശിച്ചതും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതും സംഘം ചൂണ്ടിക്കാട്ടി. ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും നേതാക്കള്‍ കോവിന്ദിനോട് അഭ്യര്‍ഥിച്ചു.