LiveTV

Live

National

പ്രതിഷേധചൂടിനിടയിലും റോഡ് വൃത്തിയാക്കി ജാമിഅ വിദ്യാര്‍ഥികള്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ 

‘ഇത് ഞങ്ങളുടെ ക്യാമ്പസാണ്. ഇത് വൃത്തിയായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്’

പ്രതിഷേധചൂടിനിടയിലും റോഡ് വൃത്തിയാക്കി ജാമിഅ വിദ്യാര്‍ഥികള്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ 

പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഡല്‍ഹി ജാമിഅയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനൊടുവില്‍ ക്യാമ്പസ് വൃത്തിയാക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രതിഷേധം തുടരുന്നതിനിടയിലും ക്യാമ്പസിന് മുന്നിലെ റോഡിലെ മാലിന്യം നീക്കം ചെയ്യുകയാണ് ജാമിയയിലെ വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥികള്‍ ഒന്നായി അണിനിരന്ന പ്രതിഷേധത്തിനൊടുവില്‍ ചായഗ്ലാസും ബിസ്ക്കറ്റ് പാക്കറ്റുകൊണ്ടും നിറഞ്ഞിരുന്നു ജാമിഅ മിലിയയും പരിസരവും. ഇതോടെയാണ് വൃത്തിയാക്കുന്നതിനായി വിദ്യാര്‍ഥികള്‍ ഇറങ്ങിത്തിരിച്ചത്.

ഇത് ഞങ്ങളുടെ ക്യാമ്പസാണ്. ഇത് വൃത്തിയായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അതുകൊണ്ട് പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന ജാമിഅയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധക്കാരും ഇവിടെയെത്തിയ മറ്റുള്ളവരും വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.- ജാമിഅയിലെ വിദ്യാര്‍ഥിയായ ആഖിബ് പറയുന്നു.

പ്രതിഷേധചൂടിനിടയിലും റോഡ് വൃത്തിയാക്കി ജാമിഅ വിദ്യാര്‍ഥികള്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ 

പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ഇനിയും പ്രതിഷേധങ്ങള്‍ തുടരേണ്ടതുണ്ട്. ഞങ്ങള്‍ പ്രതിഷേധം നടത്തുന്ന സര്‍വകലാശാലയ്ക്ക് മുന്നിലുള്ള ഏഴാമത്തെ ഗേറ്റ് വൃത്തിയായിരിക്കണമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുകയാണ്. ഇനിയും ബിസ്‌ക്കറ്റ് പാക്കറ്റുകളും വാട്ടര്‍ ബോട്ടിലുകളും പോസ്റ്ററുകളുമെല്ലാം ശേഖരിച്ച് ചവറ്റുവീപ്പയില്‍ ഇടുന്നത് തുടരുമെന്നും വിദ്യാര്‍ഥികള്‍.

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ മാതൃകപരമായ ചെയ്തിയില്‍ അഭിമാനവും അഭിന്ദനവും പങ്കുവെച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. 'ഇതാണ് എന്റെ ജാമിഅ. ജാമിഅ എന്ന് പറയുന്നത്  ഒരു വികാരമാണ്. ബാബു ഭായ്( റിസര്‍ച്ച് അസോസിയേറ്റ്, എഴുത്തുകാരന്‍) ജാമിഅയെ വീടുപോലെ അനുഭവപ്പെടുത്തുന്നു.'  അസ്മ റാഫത് എന്ന വിദ്യാര്‍ഥിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.