LiveTV

Live

National

ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ചു; ഉറച്ച നിലപാടുമായി തൃണമൂല്‍ സര്‍ക്കാര്‍

ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ചു; ഉറച്ച നിലപാടുമായി തൃണമൂല്‍ സര്‍ക്കാര്‍

ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉറച്ച നിലപാടുമായി മമത ബാനര്‍ജി. പൗരത്വ ഭേദഗതി ബില്‍ പാസായ ഉടനെ തന്നെ അതിനെ നിരാകരിച്ച മുഖ്യമന്ത്രിയായിരുന്നു മമത ബാനര്‍ജി.

ദേശീയ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും ബംഗാളില്‍ നടപ്പാക്കില്ലെന്ന മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ നടപടി നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. എന്‍.ആര്‍.സിയും സി.എ.എയും അടക്കമുള്ളവക്ക് അടിസ്ഥാനമായി വരുന്നത് എന്‍.പി.ആറാണ്.

ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെച്ചു; ഉറച്ച നിലപാടുമായി തൃണമൂല്‍ സര്‍ക്കാര്‍

മമതയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ മെഗാറാലി നടന്നു. രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം അനുവദിക്കില്ലെന്നും പൗരത്വ ബില്ലും പൗരത്വ പട്ടികയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും കൊല്‍ക്കൊത്തയില്‍ നടന്ന പടുകൂറ്റന്‍ റാലിക്കൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ജാതി, മത ഭേദമന്യേ എല്ലാവരും ഒരുമയോടെ കഴിയണമെന്നതായിരിക്കണം നമ്മുടെ വിശ്വാസമെന്ന് പിന്നീട് ജനങ്ങളെ കൊണ്ട് മമത പ്രതിജ്ഞ ഏറ്റു ചൊല്ലിച്ചു. നമ്മളെല്ലാം ഈ രാജ്യത്തെ പൗരന്‍മാരാണ്. ആര്‍ക്കും നമ്മളെ അങ്ങനെയല്ലാതാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.