LiveTV

Live

National

‘ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ’; ജാമിഅ മില്ലിയയില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് വിദ്യാര്‍ഥികളുടെ പ്രതിഷേധം

പൊലീസ് നരനായാട്ടിനെതിരെ ഷര്‍ട്ടൂരിയെറിഞ്ഞാണ് പ്രതിഷേധിക്കുന്നത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുകയാണ്.

‘ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ’; ജാമിഅ മില്ലിയയില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് വിദ്യാര്‍ഥികളുടെ പ്രതിഷേധം

പൊലീസ് നരനായാട്ടിനെതിരെ ജാമിഅ സർവകലാശാലയിലെ പ്രതിഷേധം കനക്കുന്നു. രാവിലെ കൊടും തണുപ്പിൽ ഷർട്ട് ഊരി പ്രതിഷേധിച്ച വിദ്യാർത്ഥികൾ അടക്കം പതിനായിരക്കണക്കിന് പേർ മനുഷ്യചങ്ങലയും റോഡ് ഉപരോധവുമായി ജാമിയ നഗർ റോഡിൽ തുടരുകയാണ്. പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും എത്തുന്നുണ്ട്.

കൊടും തണുപ്പിൽ ഷർട്ടൂരിയായിരുന്നു പൊലീസ് അതിക്രമങ്ങൾക്കെതിരായ ഇന്നത്തെ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ഇന്നലെ നടന്ന പൊലീസിൽ അതിക്രമത്തിൽ അബോധാവസ്ഥയിലായ 6 വിദ്യാർത്ഥികളെ ലൈബ്രററി ബാത്ത് റൂമിൽ കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. ഉച്ചയോടെ പ്രതിഷേധം ജാമിയ നഗർ റോഡിൽ മനുഷ്യചങ്ങലയായി മാറി. ബി.ജെ.പി നേതാക്കളിൽ ചിലർ പ്രദേശത്തേക്ക് എത്തിയേക്കുമെന്ന സന്ദേശം പ്രചരിച്ചതോടെ റോഡ് ഉപരോധം ആരംഭിച്ചു. കാമ്പസിനകത്ത് അധ്യപക അസോസിയേഷന്റെ നേതൃത്തിൽ സംഘടിച്ചവർ സമാധാന റാലി നടത്തി.

സമരത്തിനെതിരായ പൊലീസിന്റെയും പ്രധാനമന്ത്രിയുടെയും പ്രതികരണങ്ങൾ പ്രതിഷേധം ശക്തമാക്കി. ഇടക്കിടെ പ്രതിപക്ഷ നേതാക്കളും സമീപ സർവകലശാലയിലെ വിദ്യാർത്ഥികളും അടക്കമുള്ളവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. പ്രതിഷേധം തുടരുന്നതിനിടെ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസ് വാഹനങ്ങൾ പലയിടത്ത് പല സമയത്തായി പ്രതിഷേധക്കാർ തടഞ്ഞു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

നരനായാട്ട്: ശുചിമുറിയില്‍ പോലും കയറി പൊലീസ് തല്ലിച്ചതച്ചു; രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍
Also Read

നരനായാട്ട്: ശുചിമുറിയില്‍ പോലും കയറി പൊലീസ് തല്ലിച്ചതച്ചു; രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍

രാത്രി വൈകിയും പൊലീസ് നടപടി തുടർന്നു സർവ്വകലാശാല പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാർഥികൾ പൊലീസിനെ ഭയന്ന് മണിക്കൂറുകളോളം കാമ്പസിനകത്ത് കുടുങ്ങിക്കിടന്നു. സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ജാമിഅയിലും അലിഗഡിലും പൊലീസ് നരനായാട്ട്: വ്യാപക പ്രതിഷേധം
Also Read

ജാമിഅയിലും അലിഗഡിലും പൊലീസ് നരനായാട്ട്: വ്യാപക പ്രതിഷേധം

വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് ജാമിഅ മില്ലിയ വി.സി നജ്മ അക്തർ പറഞ്ഞു. താൻ വിദ്യാർത്ഥികളോടൊപ്പമാണെന്നും വി.സി പറഞ്ഞു.

അതിനിടെ ജാമിഅയിലെ പൊലീസ് അതിക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.