LiveTV

Live

National

സംഘ് പരിവാറിന്റെ പ്രചരണം പൊളിച്ച് "ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ..."

ബി.ജെ.പി ഇന്ത്യയെ കത്തിക്കുകയാണെന്നും ഹിന്ദുക്കള്‍ പൌരത്വ ബില്ലിനെതിരാണെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജശ്വി യാദവ്

സംഘ് പരിവാറിന്റെ പ്രചരണം പൊളിച്ച് "ഹിന്ദുക്കള്‍ പൗരത്വ
ബില്ലിനെതിരെ..."

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വർഗീയവൽക്കരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് തിരിച്ചടിയേൽപ്പിച്ച് സമൂഹമാധ്യമങ്ങളിൽ 'ഹിന്ദുക്കൾ പൗരത്വ ബില്ലിനെതിരെ' തരംഗം. #HindusAgainstCAB എന്ന ഹാഷ് ടാഗിലുള്ള ട്വീറ്റുകൾ ഇന്ത്യൻ ട്വിറ്ററിൽ ടോപ് ട്രെൻഡുകളിൽ ഇടംപിടിച്ചു. പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും അതിനെതിരായ പ്രക്ഷോഭങ്ങളിൽ ഇന്ത്യയിലെ ഹിന്ദുസമൂഹവും പങ്കുചേരുന്നുവെന്നും നിരവധി പേർ ട്വീറ്റ് ചെയ്തു.

ബി.ജെ.പി ഇന്ത്യയെ കത്തിക്കുകയാണെന്നും ഹിന്ദുക്കള്‍ പൌരത്വ ബില്ലിനെതിരാണെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജശ്വി യാദവ് ട്വീറ്റ് ചെയ്തു.

ഞാന്‍ ഹിന്ദുവാണ്, പൌരത്വ ഭേദഗതി ബില്‍ ഉപയോഗിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ ഞാന്‍ തള്ളിക്കളയുന്നു. ഈ ബില്ലിന്റെ ഒരേയൊരു ഉദ്ദേശ്യം രാജ്യത്ത് കൂടുതല്‍ അനിശ്ചിതാവസ്ഥ കൊണ്ടുവരികയാണ്. അതുവഴി സാമ്പത്തിക പരാജയം മറച്ചുവെച്ച് മോദിക്കും ഷായ്ക്കും അതിജീവിക്കാമല്ലോ...

സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ കപില്‍ പറയുന്നു.

ജാമിഅ മില്ലിയ്യയിൽ പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെപ്പറ്റി നിയമവിദ്യാർത്ഥിനി അനുഗ്യ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വികാരഭരിതമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മതം വിഷയമാകാതെ തന്റെ സഹജീവികളുടെ വേദനയില്‍ പങ്കുചേര്‍ന്ന് ഈ പെണ്‍കുട്ടിയുടെ നിലപാടാണ് ഹിന്ദുമതത്തിന്റെ കാതലെന്ന് ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയാ വിഭാത്തിലെ ആര്‍തി ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ജാമിഅ യൂണിവേഴ്സിറ്റിയില്‍ നടത്തിയ അക്രമങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ കണിശമായ നടപടിയെടുക്കണമെന്ന് സംരംഭകനും ആക്ടിവിസ്റ്റുമായ വിവേക് ഗുപ്ത പറയുന്നു.

പൌരത്വ ബില്ലിനെതിരായ പ്രക്ഷോഭ രംഗത്തുള്ളവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനന്ത്രി മോദിയുടെ പ്രസ്താവന ദക്ഷിണ മുംബൈ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സിന്ദൂരവും മുസ്ലിം തൊപ്പിയുമണിഞ്ഞ് പ്രതിഷേധിച്ചു.

ആയിരക്കണക്കിന് ട്വീറ്റുകളാണ് #HindusAgainstCAB എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ പ്രചരിക്കുന്നത്.